കരുണയുടെ കാരുണ്യത്തണലിൽ 14 ഭിന്നശേഷിക്കാർക്ക് മാംഗല്യം.

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂർ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സമൂഹ വിവാഹത്തിൽ ഏഴ് ജോഡി ദമ്പതികൾ വിവാഹിതരായി.

എം.പി. ശ്രീ. ടി.എൻ. പ്രതാപൻ, ഗുരുവായൂർ എം.എൽ.എ. ശ്രീ. കെ.വി. അബ്ദുൾ ഖാദർ, സബ് ജഡ്ജ് ശ്രീ. ടി.എൻ. ശേഷാദ്രി എന്നിവർക്കു പുറമെ, ഗുരുവായൂർ നഗരസഭാദ്ധ്യക്ഷ. വി.എസ്. രേവതി, വൈസ് ചെയർമാൻ കെ. പി. വിനോദ്, ജയരാജ് വാര്യർ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി. കെ. പ്രകാശൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ദമ്പതികൾക്ക് ആശംസകൾ നേർന്നു.

‘കരുണ’ നേരിട്ടൊരുക്കിയ വിവാഹ സംഗമത്തിൽ പങ്കെടുത്തവരുടെ വിവാഹങ്ങളാണ് ഗുരുവായൂരിലെ ടൗൺ ഹാളിൽ നടന്നത്. ഇവർക്കാവശ്യമായ ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും കരുണയാണ് സമ്മാനിച്ചത്.
വിഭവസമൃദ്ധമായ വിവാഹസദ്യയും ഒരുക്കിയിരുന്നു.

കരുണ ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ. ബി. സുരേഷ്, സെക്രട്ടറി അഡ്വ. രവി ചങ്കത്ത്, ട്രഷറർ വേണു പ്രാരത്ത്, കോർഡിനേറ്റർ ഫാരിദ ഹംസ, ട്രസ്റ്റിബോർഡ് അംഗങ്ങളായ വിശ്വനാഥൻ ഐനിപ്പുള്ളി, ചുള്ളി പറമ്പില്‍ ശ്രീനിവാസന്‍ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഏഴു വർഷത്തെ കാലയളവിനുള്ളിൽ, ഭിന്നശേഷിക്കാരായ നാനൂറ്റി അമ്പതോളം യുവതീ യുവാക്കൾക്ക് കുടുംബജീവിതം നൽകിയ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട ശൈലി കാഴ്ച്ചവെക്കുന്ന, ഗുരുവായൂർ കേന്ദ്രമാക്കി ചെയർമാൻ ഡോ. കെ.ബി. സുരേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന, കേരളത്തിലെ പ്രശസ്തമായ ജീവകാരുണ്യ സംഘടനയായ ‘കരുണാ ഫൌണ്ടേഷൻ’ വീണ്ടും 2020 ജനുവരി 19 ന് അശരണർക്ക് അഭയവും, ആശയും, ആശ്രയമേകുവാൻ വേദിയൊരുക്കുന്നുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here