തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു.

210

ഗുരുവായൂർ: തൃശൂർ ജില്ലാ സ്കൂൾ കലോത്സവ ലോഗോ ടി എൻ പ്രതാപൻ എം പി പ്രകാശനം ചെയ്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികളായ ഫറ, രാജശ്രീ, അമൽ എന്നിവർക്ക് കൈമാറിക്കൊണ്ടാണ് ലോഗോ പ്രകാശിപ്പിച്ചത്. കൊടുങ്ങല്ലൂർ സ്വദേശി മുജീബ് റഹ്മാൻ തയ്യാറാക്കിയ ലോഗോയാണ് കലോത്സവ ലോഗോയായി തിരഞ്ഞെടുക്കപ്പെട്ടത്. പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ഷൈലജ ദേവൻ അധ്യക്ഷയായിരുന്നു. ഗുരുവായൂർ നഗരസഭാ ചെയർമാൻ രേവതി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഷ്താഖ് അലി, വിദ്യാഭ്യാസ ഡ്യൂട്ടി ഡയറക്ടർ ഗീത എൻ., ഹയർ സെക്കന്ററി കോ ഓഡിനേറ്റർ വി.എൻ കരീം പബ്ലിസിറ്റി കൺവീനർ സന്തോഷ് ടി.ഇമ്മട്ടി, ഗുരുവായൂർ നഗരസഭാ ഉപാധ്യക്ഷൻ കെ പി. വിനോദ്, ചാവക്കാട് നഗരസഭാ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ് , എ സി ആനന്ദൻ, ഷാജു പുതൂർ, നീൽ ടോം, സൈസൺ മാറോക്കി, അനിൽ ചിറയ്ക്കൽ, പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. നവംബർ 19, 20, 21, 22 എന്നീ തിയതികളിലാണ് കലോത്സവം