ദശദിന സംസ്കൃത സംഭാഷണ ശിബിരം സമാപിച്ചു

220

ഗുരുവായൂർ പൈതൃകം ഗുരുവായൂരിന്റെയും, കൊടുങ്ങല്ലൂർ വിശ്വസംസ്കൃത പ്രതിഷ്ഠന്റെയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ പത്തു ദിവസമായി രുഗ്മണി റീജൻസി യിൽ നടന്നുവന്നിരുന്ന ദശദിന സംസ്കൃത സംഭാഷണ ശിബിരം സമാപിച്ചു
സമാപന ചടങ്ങ് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി. കെ. പ്രകാശ് ഉത്ഘാടനം ചെയ്തു.. കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷനായിരുന്നു. വിശ്വസംസ്കൃത പ്രതിഷ്ഠൻ ജില്ലാ കാര്യദർശി ശ്രീ. സജീവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രമുഖ. ശ്രീ. രമേഷ് കേച്ചേരി, മധു. കെ. നായർ, കെ. കെ. ശ്രീനിവാസൻ, ശ്രീകുമാർ. പി. നായർ, കെ.കെ.വേലായുധൻ, ഡോക്ടർ മജ്നു എന്നിവർ സംസാരിച്ചു.