തൃശ്ശൂര്‍: കഴിഞ്ഞ 19 വര്‍ഷമായി ഐ ടി മേഖലയില്‍ വിപുലമായ തൊഴിലവസരങ്ങള്‍ ഒരുക്കിയ സ്മാര്‍ട്ട് മീഡിയ കോളേജിന്റെ സ്മാര്‍ട്ട് 2019 കോഴ്സിന്റെ 15ാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
മള്‍ട്ടിമീഡിയ ആനിമേഷന്‍ അനുബന്ധ രംഗത്തെ അതതു സാധ്യതകള്‍ അന്താരാഷ്ട്ര നിലവാരത്തോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2004ല്‍ രൂപം നല്കിയ സ്മാര്‍ട്ട് കോഴ്സ് ഏറെ ജനപ്രിയമാണ്. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ വിജയഗാഥയാണ് അതിനു കാരണം. സ്മാര്‍ട്ട് മീഡിയ കോളേജിന്റെ സ്മാര്‍ട്ട് 2019 എന്ന കോഴ്സ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കുന്ന ഉയര്‍ന്ന തൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാകും വിധം നടത്തുന്ന കാലാവധി 12 മാസമാണ്. അതുപോലെ തിരഞ്ഞെടുക്കപ്പെടുന്ന 1000 പേര്‍ക്ക് ഒരുലക്ഷത്തി പതിനായിരം രൂപ വീതം സാകോളര്ഷിപ്പ് നല്‍കുന്നത് മള്‍ട്ടിമീഡിയ കോഴ്സുകള്‍ സാധാരണക്കാര്‍ക്കും പഠിക്കാന്‍ സാധിക്കുന്നതാണെന്ന് സ്മാര്‍ട്ട് മീഡിയ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി www.smart-2019.com എന്ന വെബ് സൈറ്റി ലോ 9946998888 എന്ന നമ്പറിലോ ബന്ധപ്പെടുക.