ഗുരുവായൂർ നഗരസഭയിൽ ഹരിത കർമ്മ സേനയ്ക്ക് വാഹനം

ഗുരുവായൂർ: നഗരസഭയിലെ 43 വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നതിനായി രൂപീകരിച്ച ഹരിത കർമ്മ സേനയ്ക്ക് വേണ്ടി നഗരസഭ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3 മഹീന്ദ്ര സുപ്രോ മിനിട്രക്കുകളുടെ ഫ്ലാഗോഫ് ചടങ്ങ് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു.
നഗരത്തിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത സമയക്രമം അനുസരിച്ച് ഇന്ന് മുതൽ ഹരിത കർമ്മ സേനാംഗങ്ങൾ എത്തുകയും അജൈവ മാലിന്യങ്ങൾ യൂസർ ഫീ ഇടാക്കി ശേഖരിക്കുകയും ചെയ്യും. ഹരിത കർമ്മ സേനയിൽ നിന്നുള്ള വനിത അംഗങ്ങൾ സ്വയം വാഹനം ഓടിച്ചു കൊണ്ടാണ് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി എത്തുക.
നഗരത്തിലെ വിവിധ എയ്റോബിക് യൂണിറ്റുകളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് രാത്രി കാലങ്ങളിലുൾപ്പെടെ സ്ക്വാഡ് ഉണ്ടായിരിക്കുന്നതും അത്തരക്കാരെ കണ്ടെത്തിയാൽ പിഴ, പ്രോസിക്യൂഷൻ നടപടി എന്നിവയും ഉണ്ടാകും.
നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാൻ ടി ടി ശിവദാസ് ആശംസകളർപ്പിച്ച് സംസാരിച്ചു .
ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ എം രതി സ്വാഗതവും , നഗരസഭ സെക്രട്ടറി വി പി ഷിബു നന്ദിയും പറഞ്ഞു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here