ചാവക്കാട്: പ്രായോഗിക ജ്ഞാനവും, സാമൂഹ്യ പ്രതിബന്ധതയും വിദ്യാർത്ഥികളുടെ അകത്തളങ്ങളിൽ ഉണ്ടാകുമ്പോഴാണ് സാങ്കേതിക വിദ്യഭ്യാസം പൂർണ്ണമാകുകയുള്ളൂവെന്ന്, സാമൂഹിക പ്രവർത്തകൻ *കരീം പന്നിത്തടം* പറഞ്ഞു. മുതുവട്ടൂർ മഹല്ല് വിദ്യഭ്യാസ സമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും വിദ്യാർത്ഥികൾക്കുള്ള ധന സഹായ വിതരണവും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾക്കായുള്ള വ്യക്തിത്വ വികസന പരിപാടി ‘സ്കിൽ ചാമ്പ് ‘ 19’ ഇന്റർനാഷ്ണൽ ട്രെയിനർ *സെയ്ത് ഹാരിസ്* നയിച്ചു.

മഹല്ല് പ്രസിഡന്റ് എ.അബ്ദുൾ ഹസീബ് അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് വി.സുലൈമാൻ അസ്ഹരി, വിദ്യാഭ്യാസ സമിതി കൺവീനർ പി.വി.ഫൈസൽ, മഹല്ല് സെക്രട്ടറി എ.വി.മുഹമ്മദ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ, പി.വി.ഉസ്മാൻ, ആർ.വി.അബ്ദുൽ റഷീദ്, എം.പി.ബഷീർ, കെ.വി.മുസ്തഖീം, സി.കെ. ഹക്കീം ഇംബാർക്ക്, ടി.വി.അബൂബക്കർ, , പി.എം.അബ്ദുൽ ഹബീബ്, പി.വി. അബ്ദുൾ റസാഖ്, ബഷീർ ഭായ്, തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here