ചാവക്കാട് :എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍റെ രണ്ട് ദിനങ്ങളിലായി കറുകമാട് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ നഗറിൽ വെച്ച് നടന്ന ഇരുപത്തിയറാമത് സാഹിത്യോത്സവിന് ആവേശകരമായ പരിസമാപ്തി.42യൂണിറ്റുകളില്‍ നിന്നായി 6സെക്ടറുകളിലെ 564 വിദ്യാര്‍ത്ഥികള്‍ 114 ഇനങ്ങളില്‍ 7 വിഭാഗങ്ങളിലായി 6 വേദികളിലായി മത്സരങ്ങളില്‍ പങ്കാളികളായി.ആദ്യ ദിനം നടന്ന പ്രൗഡമായ ഉദ്ഘാടന സംഗമം കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ ബഷീർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് മുതൽ സംസ്‌ഥാനം വരെയുള്ള സാഹിത്യോത്സവുകളുടെ സംഘാടനം തെളിയിക്കുന്നത് സംഘടനയുടെ കെട്ടുറപ്പും കേഡർ സംവിധാനവുമണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.ഡിവിഷൻ പ്രസിഡന്റ്‌ ഹിഷാം വന്മേനാട് അദ്ധ്യക്ഷത വഹിച്ചു. എളവള്ളി സെക്ടര്‍ 182 പോയിന്‍റോടെ ഒന്നാം സ്ഥാനവും പാവറട്ടി സെക്ടര്‍ 148 പോയിന്‍റോടെ രണ്ടാം സ്ഥാനവും ചാവക്കാട് സെക്ടര്‍ 108 പോയിന്‍റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ആഗസ്റ്റ് 17,18 തിയ്യതികളില്‍ ചേലക്കര ഇര്‍ഷാദ് കാമ്പസില്‍ നടക്കുന്ന ജില്ലാ സാഹിത്യോത്സവിലെ മത്സരത്തിലേക്ക് 114 പ്രതിഭകള്‍ യോഗ്യത നേടി.ജില്ലാ സാഹിത്യോത്സവിലെ വിജയികള്‍ സെപ്തംബര്‍ 12,13,14 തിയ്യതികളില്‍ ചാവക്കാട് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവില്‍ പങ്കെടുക്കും.സമാപന
സമ്മേളനം ബഹുമാനപ്പെട്ട കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കലാ സാഹിത്യങ്ങൾ ഏക സ്വരമാകണം എന്ന് നിർബന്ധം പിടിക്കുന്ന കാലത്ത് അതിനെതിരെയുള്ള പ്രതിരോധം കൂടിയാണ് എസ്.എസ്‌.എഫിന്റെ സാഹിത്യോത്സവുകളെന്ന് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.കലാപ്രതിഭയായി പാവറട്ടി സെക്ടറിലെ മുഹമ്മദ്‌ ഖൈസും സർഗ പ്രതിഭയായി എളവള്ളി സെക്ടറിലെ ദാനിഷും അർഹരായി.ഡിവിഷൻ പ്രസിഡന്റ് ഹിശാം വന്മേനാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രിസാല ഗ്രാമമായ എളവളി യൂണിറ്റിനുള്ള ഉപഹാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ നല്‍കി.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ബി ബഷീർ മുസ്‌ലിയാർ സന്ദേശ പ്രഭാഷണം നടത്തി.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.സി റൗഫ് മിസബാഹി, വാര്‍ഡ് മെമ്പര്‍ പി.എം.മുജീബ്,
അര്‍.വി.എം ബഷീർ മൗലവി, മുനീർ ഖാദിരി തിരുനെല്ലൂര്‍, സ്വാദിഖ് പെരുവെല്ലൂർ, സയ്യിദ് ഹൈദ്രോസ് തങ്ങൾ വട്ടേക്കാട്, കെ.കെ.എസ് തങ്ങള്‍. എന്‍.സി ഇസ്മാഈല്‍, മുഈനുദ്ധീന്‍ വട്ടേക്കാട്, കെ.വി ഇസ്മാഈല്‍, ഇസ്മാഈല്‍ ഹാജി, ബാദുഷാ സഖാഫി ചേറ്റുവ ,അല്‍ത്താഫ് റഹ്മാന്‍ മുസ്ലിയാര്‍ മാട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു. അബു താഹിര്‍ ചേറ്റുവ സ്വാഗതവും സുല്‍ത്താന്‍ അഞ്ചങ്ങാടി നന്ദിയും പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here