ഗുരുവായൂർ: മഞ്ജുളാൽ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി നഗരസഭാ അദ്ധ്യക്ഷ ശ്രീമതി രേവതി ടീച്ചർ ചടങ്ങ് ഉൽഘടനം ചെയ്തു കൊണ്ട് പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ “കാർഗിൽ ദിനം” ആചരിച്ചു.

അകാലമരണം സംഭവിച്ച സൈനികൻ ജനാർദ്ദനന്റെ വിധവ ശ്രീമതി. പുളിയത് കമലം ടീച്ചറെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

ചടങ്ങിൽ പൈതൃകം പ്രസിഡന്റ്‌ അഡ്വ. സി. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, ആമുഖ ഭാഷണം നടത്തി. സെക്രട്ടറി മധു. കെ. നായർ, കൺവീനർ മാരായ കെ. കെ. വേലായുധൻ,കെ. സുഗതൻ ശ്രീകുമാർ. പി. നായർ, ഐ. പി. രാമചന്ദ്രൻ, ബാല ഉള്ളാട്ടിൽ, വരുണൻ കൊപ്പര, എ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here