ഗുരുവായൂർ നഗരത്തിൽ സൗജന്യ വൈഫൈ 

ഗുരുവായൂർ: പൊതു ജനങ്ങൾക്കായി കേരള സർക്കാരിന്റെ ഫ്രീ വൈഫൈ സംവിധാനം ഗുരുവായൂർ നഗരത്തിൽ മൂന്നിടങ്ങളിലായി ലഭിച്ചു തുടങ്ങി.

കേരള ഫ്രീ വൈഫൈ (K-Fi) പ്രൊജക്റ്റ്‌ വഴി ഗുരുവായൂർ നഗരസഭ കാര്യാലയം, ചിൽഡ്രൻസ് പാർക്ക്‌, ആർ ടി ഓഫീസ് എന്നിവിടങ്ങളിലായി രണ്ടു വീതം ഡിവൈസുകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ ഗുരുവായൂർ നഗരസഭയുടെ 100 മീറ്റർ ചുറ്റളവിൽ 10 mbps വേഗതയോട് കൂടിയ 1 ജി ബി ഡാറ്റാ പൊതുജനങ്ങൾക്കു ദിവസവും സൗജന്യമായി ഉപയോഗിക്കാം. മൊബൈലിൽ വൈഫൈ ഓൺ ആക്കിയ ശേഷം K-Fi സെലക്ട്‌ ചെയ്യുമ്പോൾ കാണിക്കുന്ന സ്‌ക്രീനിൽ മൊബൈൽ നമ്പർ കൊടുത്തു കണക്ട് കൊടുക്കുന്നതിലൂടെ വളരെ ലളിതമായി വൈഫൈ സംവിധാനം ഉപയോഗിക്കാവുന്നതാണ് .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here