ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ മേഖലയിൽ ജിയോ ബാഗുകൾ ഉപയോഗിച്ചുളള താൽക്കാലിക കടൽഭിത്തി നിർമ്മാണം ആരംഭിച്ചു , വെളിച്ചെണ്ണപ്പടി മേഖലയിലാണ് ഇന്ന് കടൽഭിത്തി നിർമ്മാണം ആരംഭിച്ചത് , തൃശൂർ ജില്ലയിലെ തീരത്തിനായി സംസ്ഥാന മന്ത്രിസഭാ യോഗം മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുളളത് , മന്ത്രി സുനിൽകുമാറിന്റെയും ഗുരുവായൂർ , നാട്ടിക , കൈപ്പമംഗലം എം എൽ എ മാരുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ ചേർന്ന അടിയന്തിരയോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി പദ്ധതി പെട്ടെന്ന് തന്നെ നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു, കടപ്പൂറം പഞ്ചായത്തിലെയും ഏങ്ങണ്ടിയൂരിലെയും താൽക്കാലിക കടൽഭിത്തി ദ്രൂതഗതിയിൽ പൂർത്തിയാകുമെന്ന് കെവി അബ്ദുൾഖാദർ എം എൽ എ അറിയിച്ചു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here