ഗുരുവായൂർ: കഴിഞ്ഞ കാലങ്ങളായി യുഡിഎഫ് കൗൺസിലർമാർ തുടർന്ന് വരുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൗൺസിൽ യോഗങ്ങളെ അലങ്കോലപ്പെടുത്തുക എന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു എന്ന് ഗുരുവായൂർ ചെയർപേഴ്സൻ ശ്രീമതി രേവതി ടീച്ചർ.
ഇതിന് കോൺഗ്രസ്സിനകത്ത് ഉള്ള ഗ്രൂപ്പ് വഴക്കും പടലപിണക്കങ്ങളും ആക്കം കൂട്ടാറുണ്ട് ഇന്നത്തെ കൗൺസിലിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം അജണ്ടയിൽ ഒന്നാം നമ്പറായി തന്നെ ഉണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.
അംശാദായയുമായി ബന്ധപ്പെട്ട് നിരവധി നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ ഗുരുവായൂർ ദേവസ്വവും നഗരസഭയും ബഹു : സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ മദ്ധ്യസ്ഥതയിൽ പരിഹാരത്തിന്റെ അവസാന ഘട്ടത്തിലാണ് ഇത്രയും ഗൗരവമേറിയ ചർച്ച നടക്കേണ്ട കൗൺസിലിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല എന്ന കാര്യം ഉയർത്തിപ്പിടിച്ച് കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുകയാണ് ഉണ്ടായത് എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തെരുവ് വിളക്കുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുകയും അതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്. തെരുവ് വിളക്കുകളുമായി ബന്ധപ്പെട്ട് കേരളത്തിന് മാതൃകപരവുമായ ഒരു പദ്ധതിയുടെ അവതരണം ഇന്നത്തെ കൗൺസിൽ യോഗത്തിൽ നടന്നതും അതിൽ യുഡിഎഫി ന്റെ കൗൺസിലർമാർ സംശയ നിവാരണം നടത്തിയതുമാണ് അതിന് ശേഷം കൗൺസിൽ ആരംഭിച്ച് അജണ്ട വായിച്ച് ചർച്ച ചെയ്യേണ്ട സമയത്ത് യുഡിഎഫി ലെ എ ടി ഹംസ , പ്രസാദ് പൊന്നരാശ്ശേരി , ടി കെ വിനോദ് കുമാർ , ബഷീർ പൂക്കോട് എന്നീ നാല് കൗൺസിലർമാർ ഒഴികെയുള്ളവർ ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ മെഴുക് തിരി കത്തിക്കുകയും മുൻ പാർലമെന്ററി നേതാവും വിമത ശബ്ദവുമായ ആന്റോ തോമസ്സ് കമ്പി റാന്തൽ ഉയർത്തിപ്പിടിച്ച് കൊണ്ട് ഇരിപ്പിടത്തിലേക്ക് പാഞ്ഞടുക്കുകയും കമ്പി റാന്തൽ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് ചെയർപേഴ്സനോട് ആക്രോശിക്കുകയും ചെയ്തു ഇത് തുടർന്നപ്പോൾ ചെയർപേഴ്സനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൗൺസിലർമാർ തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തെന്ന് ചെയർപേഴ്സൻ കുറ്റപ്പെടുത്തി. കൗൺസിൽ യോഗത്തിൽ സുഗമമായ ചർച്ച സാധ്യമല്ലാത്ത സാഹചര്യം നിലവിൽ വന്നതിനാൽ അജണ്ട വായിച്ച് പൂർത്തീകരിച്ച് യോഗം അവസാനിപ്പിക്കുകയാണെന്നും അവർ അറിയിച്ചു.
പ്രതിഷേധങ്ങൾ ഉയർത്തിയ ബാബു മാസ്റ്ററുടേതടക്കമുള്ള 16 വാർഡുകളിൽ തെരുവ് വിളക്ക് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുള്ളതും നിലവിൽ മറ്റു വാർഡുകളിൽ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന വസ്തുത മറച്ച് വച്ച് ബോധപൂർവ്വം നഗരസഭ കൗൺസിൽ പ്രവർത്തനം അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾ തികച്ചും ജനാധിപത്യവിരുദ്ധമാണ് ഇത് ഗുരുവായൂരിന്റെ വികസനത്തിനും സൽപ്പേരിനും യോജിക്കാത്തതുമാണെന്നും കുറിപ്പിൽ വ്യക്തമാക്കി. ഗുരുവായൂർ നഗരസഭയുടെ കൗൺസിൽ യോഗങ്ങൾ തുടർച്ചയായി അലങ്കോലപ്പെടുത്തുന്ന യുഡിഎഫിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം പൊതു സമൂഹത്തിൻ നിന്ന് ഉയർന്നു വരേണ്ടതുണ്ടെന്ന് ചെയർപേഴ്സൻ പത്ര കുറിപ്പിൽ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here