മത സൗഹാർദത്തിന്റെ മാധുര്യം പകരുവാൻ ആര്യ മഹർഷിയുടെ നേതൃത്വ ത്തിൽ കലശവനത്തിൽ വൃക്ഷം നടൽ

കുന്നംകുളം: മത സൗഹാർദത്തിന്റെ മാധുര്യം പകരുവാൻ കലശവനത്തിൽ ആര്യ മഹർഷി കുന്തിരിക്ക വൃക്ഷം നട്ടു.
മതസൗഹാർദത്തിൻെറയും, സാഹോദര്യത്തിന്റെയും, ത്യാഗത്തിന്റെയും സ്മരണകൾ നിലകൊള്ളാൻ കലശമലയിലെ കലശവനത്തിൽ സോളമനച്ചൻ കുന്തിരിക്ക ചെടി നട്ടു.
കലശവനത്തിന്റെ മധ്യത്തിൽ വളരുന്ന കൃഷ്ണനാലിനും പോർക്കുളം ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് സഖാഫി നട്ട ഊദ് മരത്തിനും കുന്തിരിക്ക മരത്തിനും കാലങ്ങൾ പഴകിയാലും സന്ദർശകർക്ക് പകരാനുള്ളത് എന്നും സൗഹൃദത്തിന്റെ സന്ദേശമായിരിക്കും.
ആര്യലോക് ആശ്രമത്തിന്റെ രക്ഷാധികാരിയായ ഫാ സോളമൻ കുന്നംകുളം സെന്റ് ജോൺസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മാനേജരും സാമൂഹ്യ സേവന രംഗത്ത് നിസ്വാർത്ഥമായ പ്രവർത്തനം നടത്തുന്ന വ്യക്തി കൂടിയാണ്.
ഫാദറിനെ പോലെയുള്ള ഒട്ടനവധി മനുഷ്യ സ്നേഹികൾ കലശവനത്തിൽ മനുഷ്യർക്ക് വേണ്ടി ഉയരുന്ന വൃക്ഷങ്ങൾ നടാൻ ഇവിടെ എത്താറുണ്ട്.