ഗുരുവായൂർ പെരുമയിൽ ഇന്ന് അമ്പലപ്പുഴയും ഗുരുവായൂരും

ഗുരുവായൂർ: ഗുരുവായൂർ പൈതൃകത്തിന്റെ ഗുരുവായൂർ പെരുമയിൽ കുഞ്ചൻ നമ്പ്യാർ കേരള നവോഥാന ശില്പികളിൽ ഒരാൾ ആണെന്നും, അദ്ദേഹത്തിന്റെ കാലത്താണ് ജാതി മത വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ കലകളെ ഉയിർത്തെഴുന്നേൽപ്പിച്ചതെന്നും പ്രശസ്ത ചരിത്രകാരൻ ഡോ. അമ്പലപ്പുഴ ഗോപകുമാർ പറഞ്ഞു. പൈതൃകം ഗുരുവായൂർ രുഗ്മണി റീജൻസി യിൽ സംഘടിപ്പിച്ച അമ്പലപ്പുഴയും ഗുരുവായൂരും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ ക്ഷേത്രകലകളുടെ കളിത്തൊട്ടിൽ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൈതൃകം പ്രസിഡന്റ്‌ അഡ്വ. രാജഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. V. P. ഉണ്ണികൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. ആലക്കൽ വേണുഗോപാൽ, ഡോ. K.B.സുരേഷ്, അഡ്വ. രവി ചങ്കത്ത്, മധു. കെ. നായർ, ഡോ. K. B. പ്രഭാകരൻ, കെ. കെ. ശ്രീനിവാസൻ, ശ്രീകുമാർ. പി. നായർ, നന്ദൻ ആനേടത്ത്, ബാല ഉള്ളാട്ടിൽ. കെ. സുഗതൻ എന്നിവർ പ്രസംഗിച്ചു.

മുപ്പത്തിഒന്നാംവിവാഹവാര്ഷികം ആഘോഷിച്ച ജയകൃഷ്ണൻ മീരാ ദമ്പതികളെയും. ഒന്നാംപിറന്നാൾ ആഘോഷിച്ച മാസ്റ്റർ അനികേത് നെയും ചടങ്ങിൽ അഭിനന്ദിച്ചു. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here