ഗുരുവായൂർ : സാഹിത്യകാരൻ കോവിലന്റെ ഒമ്പതാം ചരമവാർഷികം ജൂൺ 2ന് കോവിലൻ കുടീരത്തിലും തൃശ്ശൂർ സാഹിത്യ അകാദമിയുമായി അനുസ്മരണം സംഘടിപ്പിക്കുന്നതിനായി ടി.എ വാമനൻ ചെയർമാനും, പി.ജെ സ്‌റ്റൈജു ജനറൽ കൺവീനറുമായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ADVERTISEMENT

സ്വാഗത സംഘരൂപീകരണ യോഗത്തിൽ ചെയർമാൻ ടി എ. വാമനൻ അധ്യക്ഷത വഹിച്ചു. ബ്രോഷർ പ്രകാശനം പി.ആർ നമ്പീശൻ ഇ.ടി മണിക്ക് നൽകി നിർവ്വഹിച്ചു. എ.ഡി അന്റു പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ജെയ്‌സൺ ചാക്കോ, അരവിന്ദാക്ഷൻ, ബക്കർ, സാബു ജെയ്ക്കബ്, ഉണ്ണി ഗുരുവായൂർ എന്നിവർ സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here