ഗുരുവായൂര്‍ നഗരസഭ യു.ഡി.എഫ്.കൗണ്‍സിലര്‍മാര്‍ ഗാന്ധി സ്മൃതിമണ്ഡപവും പരിസരങ്ങളും വൃത്തിയാക്കിക്കൊണ്ട് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
യു.ഡി.എഫ്. കൗണ്‍സിലര്‍ ഉള്‍പടെ ഭൂരിഭാഗം കൗണ്‍സിലര്‍മാരെയും അറിയിക്കാതെ സ്വകാര്യമായി മുന്‍സിപ്പല്‍ ഓഫീസ് ശുചീകരണം നടത്തി ഉദ്ഘാടനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ മഴക്കാലപൂര്‍വ്വ ശുചീകരണം പ്രതിപക്ഷ നേതാവ് എ.പി.ബാബു ഉദ്ഘാടനം ചെയ്തു. റഷീദ് കുന്നിക്കല്‍, ഷൈലജദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. ജോയ് ചെറിയാന്‍, ടി.കെ.ഹംസ, പി.എസ്.രാജന്‍, പി.എ.ജലീല്‍, അനില്‍കുമാര്‍, പ്രിയ രാജേന്ദ്രന്‍, ശ്രീദേവി ബാലന്‍, സുമതി ഗംഗാധരന്‍, സുഷ.സി.എസ്. എന്നിവര്‍ പങ്കെടുത്തു.
എന്ന്
പ്രഭു