ഗുരുവായൂർ: വലിയതോട് ശുചീകരിക്കുക എന്നതുമായി ബന്ധപ്പെട്ട യോഗം ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതിയുടെ അധ്യക്ഷതയിൽ ചേർന്നു ,

ബാഡ്ജർ ഉപയോഗിച്ച് ചക്കംകണ്ടം മുതൽ വലിയതോട് വൃത്തിയാക്കുന്നതിനുള്ള നഗരസഭ തീരുമാനം നടപ്പിലാക്കുന്നതിനെ സംബന്ധിച്ചും അതിന് വേണ്ടി നടത്തേണ്ട ക്രമീകrണങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു .

ADVERTISEMENT
ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള മാലിന്യപ്രശ്നങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഗുരുവായൂർ – ചാവക്കാട് നഗരസഭകളുടെ ഹെൽത്ത് കമ്മറ്റിയെ ചുമതലപ്പെടുത്തി . പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് എഞ്ചിനീയറിംങ് വിഭാഗത്തെയും ചുമതലപ്പെടുത്തി .
നിലവിൽ വലിയ തോടുമായി ബന്ധപ്പെട്ടിട്ടുള്ള കാനകളിലേക്ക് വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ലോഡ്ജ്കളിൽ നിന്നും മറ്റു ബഹുനില കെട്ടിടങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സെപ്റ്റിക് മാലിന്യം പുറന്തള്ളപ്പെടാതിരിക്കുവാൻ കർക്കശ നടപടി സ്വീകരിക്കണമെന്ന് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു .
വലിയതോട് വൃത്തിയാക്കുന്ന പ്രവർത്തി 09 / O5 / 2019 ന് ആരംഭിക്കുവാനും തീരുമാനിച്ചു ഇതിന് മുമ്പ് ചക്കംകണ്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആവശ്യമായ പ്രാദേശീക യോഗങ്ങൾ വിളിച്ച് ചേർക്കാൻ തീരുമാനിച്ചു ഇത്തരം പ്രവർത്തനത്തിൽ പൊതു സമൂഹത്തിന്റെ സമ്പൂർണ്ണ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും തീരുമാനമായി .
യോഗത്തിൽ ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ , ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് , സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ നിർമ്മല കേരളൻ , എം രതി , ടി എസ് ഷെനിൽ , ഷൈലജ ദേവൻ , മുൻ ചെയർമാൻമാരായ ടി ടി ശിവദാസ് , പ്രൊഫ : പി കെ ശാന്തകുമാരി , കൗൺസിലർമാരായ ആർ വി അബ്ദുൾ മജീദ് , എ പി ബാബു മാസ്റ്റർ , സുരേഷ് വാര്യർ , സുഷ ബാബു , മീന പ്രമോദ് , അനിൽകുമാർ ചിറയ്ക്കൽ , രതി ജനാർദ്ദനൻ , മുനിസിപ്പൽ എഞ്ചിനീയർ രാജ് ജെ ആർ , അമൃത് പദ്ധതി പ്രതിനിധികളായ പി മുകുന്ദൻ , കെ എൻ മാധവൻ , ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു .

COMMENT ON NEWS

Please enter your comment!
Please enter your name here