ചതുര്വിധ പുരുഷാര്‍ഥങ്ങളായ ധര്‍മം, അര്‍ഥം, കാമം, മോക്ഷം തുടങ്ങിയ നിഷ്ഠയൊടെ അനുഷ്ഠിച്ചവരായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിശ്വാസം.
ഈ ദിനത്തില്‍ പ്രകൃതി പോലും ഒരുങ്ങി നില്ക്കുന്നതായി ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. അക്ഷയ തൃതീയ ദിവസം സൂര്യന് അതിന്റെ പൂര്‍ണ പ്രഭയില്‍ നില്ക്കുന്നു. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് ഈ ദിവസം നില്‍ക്കുന്നത്.
അതിനാല്‍ തന്നെ ഉത്തമമായ ഈ ദിനം ചെയ്യുന്ന ദാന കര്‍മ്മങ്ങളുടെ ഫലം ദിനത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ അനന്തവുമായിരിക്കും. പുനര്‍ജന്മങ്ങളിലും മരണാനന്തര ജീവിതത്തിലും ഭാരതീയര്‍ക്ക് വിശേഷ പരമായ വീക്ഷണം പണ്ടുമുതല്‍ തന്നെയുണ്ട്. അതനുസരിച്ച് ചെയ്യുന്ന പുണ്യ പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാകു.
അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന ഏത് പുണ്യകര്‍മ്മങ്ങളുടെയും ഫലം അനന്തമാണെന്ന് വിശ്വാസികള്‍ പറയുന്നു
അക്ഷയതൃതീയ-ബലരാമ ജയന്തിയാണ് ശനിയാഴ്ച. പരശുരാമാവതാര ദിനംകൂടിയാണ്. ക്ഷേത്രത്തില്‍ കഴകക്കാരുടെ വക ചുററുവിളക്ക് ആഘോഷിയ്ക്കും. രാവിലേയും ഉച്ചതിരിഞ്ഞും മേള അകമ്പടിയില്‍ കാഴ്ചശ്ശീവേലി നടക്കും. രാത്രി വിശേഷ ഇടയ്ക്ക-നാദസ്വര പ്രദക്ഷിണവും ഉണ്ടാകും.