ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെയും ജീവ ഗുരുവായൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എട്ടു ദിവസമായി നടത്തിവന്നിരുന്ന ആരോഗ്യരക്ഷ 2019 ന് സമാപനമായി. വാഴപ്പിള്ളി പൗരസമിതി, ബ്രദേഴ്സ് ക്ലബ് തിരുവെങ്കിടം, ആക്റ്റ്സ് ഗുരുവായൂർ, എന്നീ സംഘടനകളുടെ സഹകരണത്തോടെ തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിന്റെ നേതൃത്വത്തിൽ പ്രകൃതി പാനീയമേള ഒരുക്കി. പിന്നീട് നടന്ന സമാപന സമ്മേളനം എം.എൽ.എ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.എസ്.രേവതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT

100 ഏക്കർ തരിശുഭൂമി വനമാക്കി മാറ്റിയ പരിസ്ഥിതി പ്രവർത്തകൻ ശരവണൻ പോണ്ടിച്ചേരിയെ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് ജീവപുരസ്ക്കാരം നൽകി ആദരിച്ചു. 10001 രൂപയും പൊന്നാടയും, ഉപഹാരവും അടങ്ങിയതാണ് പുരസ്ക്കാരം. ജീവനം പ്രകൃതി ചികിത്സാലയം ഏത്തായ് ആണ് തുക നൽകിയത്. പ്രശസ്ത സിനിമ നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. ഡോ. പി. എ. രാധാകൃഷ്ണൻ ആ മുഖം പറഞ്ഞു. അഡ്വ.രവിചങ്കത്ത്, തമ്പി കളത്തിൽ, അരുൺ തഥാഗത്, യൂണിവേഴ്സിറ്റികൃഷ്ണൻകുട്ടി, ലോകനാഥൻ, കെ.കെ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ചക്ക മുറിച്ച് വിതരണം ചെയ്തതോടെ യോഗത്തിന് സമാപനമായി. പാനീയമേള സമ്മേളനത്തിൽ ഡൊമിനി വാഴപ്പിള്ളി അദ്ധ്യക്ഷനായി. കൗൺസിലർമാരായ പ്രിയ രാജേന്ദ്രൻ, ശ്രീദേവി ബാലൻ, സുഷ ബാബു കൂടാതെ ചന്ദ്രൻ ചങ്കത്ത്, രവി കാഞ്ഞുള്ളി, ജോൺസൺ CD, ശശി വാറനാട്ട്, ശ്യാമള സദാനന്ദൻ എന്നിവർ പ്രസംഗിച്ചു” ആർ.വി.മജീദ്, പി.ഐ. സൈമൻമാസ്റ്റർ, ആലുക്കൽ രാധാ കൃ ഷ്ണൻ, വി.എം.ഹുസൈൻ, ഹൈദരലി പാലുവായ്, ഷാജൻ ആളൂർ, K. U കാർത്തികേയൻ, പി.കെ.എസ്.മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി

COMMENT ON NEWS

Please enter your comment!
Please enter your name here