ഗുരുവായൂർ: അടൂർ മണ്ണടി പഴയതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ മെയ് 16മുതൽ 26വരെ നടത്തപ്പെടുന്ന 36-മത് ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണഭഗവാന്റെ തങ്കവിഗ്രഹത്തിന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ സ്വീകരണം നൽകി. രാവിലെ ക്ഷേത്രത്തിൽ ശീവേലിക്ക് ശേഷം കിഴക്കേനടയിൽ നാമസങ്കീർത്തനം കൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു.

ADVERTISEMENT

അഡ്മിനിസ്ട്രേറ്റർ എസ്.വി.സിശിർ അധ്യക്ഷനായി. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൃഷ്ണവിഗ്രഹത്തിൽ മാലചാർത്തി ആരതിയുഴിഞ്ഞു. നിരവധി സംഘടനാ പ്രതിനിധികളും ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

മമ്മിയുർ ക്ഷേത്രത്തിലെ സ്വീകരണ ചടങ്ങ് ക്ഷേത്രം ട്രസ്റ്റിബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റിബോർഡ് മെമ്പർ കെ.കെ.ഗോവിന്ദദാസ് അധ്യക്ഷത വഹിച്ചു.

പെരുന്തട്ട ശിവക്ഷേത്രത്തിൽ നടന്ന സ്വീകരണച്ചടങ്ങ് കിഴിയേടം രാമൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം ഭാരവാഹികളായ ദാമോദരമേനോൻ, രാമകൃഷ്ണൻ ഇളയത്, മാതൃസമിതി ഭാരവാഹികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഗുരുവായൂർ മണിസ്വാമി, നിർമ്മലൻ മേനോൻ, ശാന്ത വാരസ്യാർ, ലീല വാരസ്യാർ, വി.അച്യുതക്കുറുപ്പ്, കെ.രവീന്ദ്രൻ നമ്പ്യാർ,ബാലൻ വാറണാട്ട്, രാധ വാരസ്യാർ, രവിമേനോൻ, എ. വാസുദേവക്കുറുപ്പ്, വി.പി.വേണുഗോപാലൻ നായർ, കെ.ജനാർദ്ദനൻ നായർ,മിനി നായർ, രാധിക.എസ്. നായർ തുടങ്ങിയവർ സ്വീകരണങ്ങൾക്ക് നേതൃത്വം നൽകി.

തുടർന്ന് പാർത്ഥസാരഥി ക്ഷേത്രത്തിലും വിഗ്രഹ രഥഘോഷയാത്രക്ക് സ്വീകരണം നൽകി.

COMMENT ON NEWS

Please enter your comment!
Please enter your name here