ഗുരുവായൂര്‍: 2019 മാര്‍ച്ചിലെ പ്ലസ്ടു സി.ബി.എസ്.ഇ. പരീക്ഷയിൽ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 100% വിജയം കരസ്ഥമാക്കി. പ്ലസ്ടു സയന്‍സ് വിഭാഗത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ക്ക് 90% ത്തിനു മുകളിലും, 13 പേര്‍ക്ക് ഡിസ്റ്റിംങ്ങ്ഷനും, 9 പേര്‍ക്ക് ഫസ്റ്റ് ക്ലാസ്സും, 2 പേര്‍ക്ക് സെക്കന്റ് ക്ലാസ്സും ലഭിച്ചു. പ്ലസ്ടു കോമേഴ്സ് വിഭാഗത്തില്‍ സോന കെ.എസ്. 477 മാര്‍ക്കോടെ (95.4%), എല്ലാ വിഷയത്തിലും എ വണ്‍ നേടി. 5 പേര്‍ക്ക് 90% ത്തിനു മുകളിലും, 19 പേര്‍ക്ക് ഡിസ്റ്റിംങ്ങ്ഷനും, 4 പേര്‍ക്ക് ഫസ്റ്റ് ക്ലാസ്സും, 8 പേര്‍ക്ക് സെക്കന്റ് ക്ലാസ്സും ലഭിച്ചു. ഈ വിജയത്തില്‍ വിദ്യാര്‍ത്ഥികളെ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്മാൻ കെ.ബി. മോഹൻദാസ്, മറ്റ് ഭരണസമിതി അംഗങ്ങളും, അഡ്മിനിസ്ട്രേറ്റർ ശിശിർ, സ്കൂള്‍ പ്രിന്‍സിപ്പലും അനുമോദിച്ചു.
