ഗുരുവായൂർ: കാവിട് ഇടവക ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി. ഔസേപ്പിതാവിന്റെയും വി.സെബസ്ത്യറോസിന്റെയും, പരിശുദ്ധ അമ്മയുടെയും സംയുക്ത തിരുനാള്‍ 2019 മെയ് 3, 4, 5, 6 തിയ്യതികളില്‍ ആഘോഷിക്കുന്നു. 03-05-19 6 pm ന് വി.കുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, പ്രസുമേന്തിവാഴ്ച തുടര്‍ന്ന് തിരുനാള്‍ ഇല്യുമിഷേന്‍ സ്വിച്ചോണ്‍ കര്‍മ്മം കേരള ലേബര്‍ കമ്മീഷണര്‍ ശ്രീ സജന്‍ ഐ.എ.എസ്. നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് സൗഹൃദ ബാന്റ് മത്സരം ഉണ്ടായിരിക്കും. 04.05.2019 ശനിയാഴ്ച രാവിലെ 6.30ന് വി.കുര്‍ബ്ബാന തുടര്‍ന്ന് യൂണിറ്റുകളിലേക്ക് അമ്പ്, വള, ലില്ലി പ്രദക്ഷിണങ്ങള്‍ ആരംഭിക്കുന്നു. വൈകീട്ട് 7 മണിക്ക് ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവക്കല്‍ എന്നിവയുണ്ടായിരിക്കും. രാത്രി 10 മണിക്ക് അമ്പ്, വള, ലില്ലി പ്രദക്ഷിണങ്ങള്‍ ദൈവാലായത്തില്‍ സമാപിക്കുന്നു. തിരുനാള്‍ ദിനമായ 05.05.2019 ഞായറാഴ്ച രാവിലെ 6.30 വി.കുര്‍ബാന, 10.00 am ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന ഉച്ചകഴിഞ്ഞ് 4.30 വി.കുര്‍ബ്ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം രാത്രി 8.30 മുതല്‍ 10.00 വരെ ബാന്റ് വാദ്യം ദൈവലയാങ്കണത്തില്‍ ഉണ്ടായിരിക്കും. 06.05.19 രാവിലെ 6.30ന് പൂര്‍വ്വികരുടെ അനുസ്മരണ ദിവ്യബലി വൈകീട്ട് 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേളയുണ്ടായിരിക്കും. വികാരി. ഫാ.ജോജു ചിരിയന്‍കണ്ടത്ത് ജനറല്‍ കണ്‍വീനര്‍ സിയോ കെ.ജെയിംസ്, കൈക്കാരന്‍ സി.വി.അഗസ്റ്റിന്‍ സെക്രട്ടറി സി.പി.ജോയ് എന്നിവര്‍ പത്രസമ്മളനത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here