മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തിലെ 81-ാം തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തിലെ 81-ാം തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2019 മെയ് 3,4,5,6 തിയ്യതികളിലാണ് തിരുനാള്‍. 26-04-2019 വെള്ളിയാഴ്ച കാലത്ത് 6 മണിക്ക് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന എന്നീ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍ ജോസ് വല്ലൂരാന്‍ കൊടിയേറ്റിയതോടെയാണ് തിരുനാളിന് തുടക്കമായത്. തുടര്‍ന്ന് എല്ലാദിവസവും രാവിലെ 5.45 ന് ഇടവക പള്ളിയില്‍ നിന്ന് തീര്‍ത്ഥകേന്ദ്രത്തിലേക്ക് തിരിപ്രദക്ഷിണം, വി.കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നീ തിരുകര്‍മ്മങ്ങളും ഉച്ചതിരിഞ്ഞ് 5 മണിക്ക് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന പ്രദക്ഷണം എന്നീ തിരുകര്‍മ്മങ്ങളും നടന്നു വരുന്നു. 3-ാം തിയ്യതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന പ്രദക്ഷണം എന്നീ തിരുകര്‍മ്മങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍മാര്‍ പോളി കണ്ണുക്കാടന്‍ നേതൃത്വം നല്‍കും തുടര്‍ന്ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗുരുവായൂര്‍ അസി.പോലീസ് കമ്മീഷണര്‍ ശ്രീ.പി.ബിജുരാജ് നിര്‍വഹിക്കും. വൈകീട്ട് 7 മണിക്ക് കെ.എല്‍.എം.നേതൃത്വം നല്‍കുന്ന കാരുണ്യ സ്പര്‍ശം, തൃശ്ശൂര്‍ ടീം ഓഫ് എസ്.എം.എസ്. അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കും. 4-ാം തിയ്യതി ശനിയാഴ്ച കാലത്തെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം കുടുംബക്കൂട്ടായ്മകളിലേക്കുള്ള കിരീടം എഴുന്നള്ളിപ്പ് ആരംഭിക്കും. ഉച്ചതിരിഞ്ഞ് 5 മണിക്ക് കിരീട സമര്‍പ്പണം, തിരുന്നാള്‍ ഊട്ട് ആശീര്‍വാദം, ലദീഞ്ഞ്, നൊവേന, വി.കുര്‍ബാന പ്രദക്ഷണം എന്നീ തിരുകര്‍മ്മങ്ങള്‍ക്ക് റവ.ഫാ.ജോര്‍ജ് എടക്കളത്തൂര്‍ കാര്‍മ്മികത്വം വഹിക്കും. രാത്രി 10 മണിക്ക് കുടുംബകൂട്ടായ്മ കിരീട സമാപനം, തേര് മത്സരം, മെഗാമേളം എന്നിവയും ഉണ്ടായിരിക്കും. തിരുന്നാള്‍ ദിനമായ 5-ാം തിയ്യതി ഞായറാഴ്ച കാലത്ത് 5.30 ന് വി.കുര്‍ബാന റവ.ഫാ.റോജോ എലുവത്തിങ്കല്‍, 7 മണിക്ക് വി.കുര്‍ബാന റവ.ഫാ.ഫ്രാങ്കോ കവലക്കാട്ട് 8.30 ന് വി.കുര്‍ബാന റവ.ഫാ.തോമസ് മണ്ടി.വി.സി.എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. 10 മണിക്കുള്ള ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനക്ക് റവ.ഫാ.ജോമോന്‍ പൊന്തേക്കന്‍ കാര്‍മ്മികത്വം വഹിക്കും. റവ.ഫാ.സിജോ പുത്തൂര്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് 4 മണിക്കുള്ള വി.കുര്‍ബാനക്ക് റവ. ഫാ.പ്രിന്റോ കുളങ്ങരയും, 6 മണിക്ക് ഇടവക പള്ളിയിലുള്ള വി.കുര്‍ബാനക്ക് റവ.ഫാ.ഫ്രാന്‍സീസ് മുട്ടത്തും കാര്‍മ്മികത്വം വഹിക്കും. 6.45 ന് ഇടവകപള്ളിയില്‍ നിന്ന് തീര്‍ത്ഥ കേന്ദ്രത്തിലേക്ക് ആഘോഷമായ കിരീടം എഴുന്നള്ളിപ്പ്, 9 മണിക്ക് സമാപിക്കും. തുടര്‍ന്ന് പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തില്‍ ഡോ. ശുകപുരം ദിലീപും സംഘവും അവതരിപ്പിക്കുന്ന വാദ്യമേളം ‘ചിത്ര പഞ്ചാരിയും’ അരങ്ങേറും. 6-ാം തിയ്യതി തിങ്കളാഴ്ച കാലത്ത് 7.15 ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള വി.കുര്‍ബാന, ഒപ്പീസ് വൈകീട്ട് 7 മണിക്ക് കൊച്ചിന്‍ നവദര്‍ശന്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. തിരുന്നാളിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ‘കാരുണ്യ നിധി’ രൂപീകരിച്ചിട്ടുണ്ട്. എട്ടാമിട ദിനമായ 12-ാം തിയ്യതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണത്തോടെ തിരുന്നാള്‍ പരിപാടികള്‍ക്ക് സമാപനം കുറിക്കും. നിത്യ സഹായമൃതം, നേര്‍ച്ച പാക്കറ്റുകള്‍, നിലപന്തല്‍, തിരുന്നാള്‍ ഊട്ട് തുടങ്ങിയവയുടേയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണെന്നും വികാരി വെരി.റവ.ഫാ.ഫ്രാങ്കോ കവലക്കാട്, സഹ വികാരി ഫാ. റോജോ എലുവത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു.

കൈക്കാരായ സി.എ.വിന്‍സന്‍, റാഫേല്‍ കാക്കശ്ശേരി, ജോണ്‍സണ്‍ സി.തോമസ്, പി.ടി.സേവി, ജന.കണ്‍വീനര്‍ ഇ.ജെ.ജോഫി, ജോ.ജന.കണ്‍വീനര്‍ കെ.എം.സെബാസ്റ്റ്യന്‍, ആഘോഷ കമ്മറ്റി കണ്‍വീനര്‍ സി.ജെ.ബാബു, പബ്ലിസ്റ്റി കണ്‍വീനര്‍ സി.ഒ.സെബി മാസ്റ്റര്‍ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *