ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ സോഫ്വെയര് പ്രൊജക്ടുകള്‍ implement ചെയ്യുന്നതിനും സാങ്കേതിക സഹായം ഉറപ്പു വരുത്തുന്നതിനും Hardware and Network Engineer തസ്തികയിലേക്ക് ഒരു വര്‍ഷത്തോക്ക് കരാറടിസ്ഥാനത്തില്‍ നിയമം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 13.05.19 ന് 2 മണിക്ക് ദേവസ്വം ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സല്‍രേഖകളും വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. താഴെ കാണിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ ഹാജരാകാവുന്നതാണ്.
തസ്തിക : Hardware and Network Engineer വിദ്യാഭ്യാസ യോഗ്യത : 1. Degree 2. Diploma in Computer Hardware/ Network Engineering 3. 2 years Experience ഒഴിവുകളുടെ എണ്ണം : 4 നിയമന കാലാവധി : 1 വര്‍ഷം (കരാര്‍ അടിസ്ഥാനം) പ്രതിമാസം : 30,000 പ്രായപരിധി : 01.01.19 ന് 36 വയസ്സിനുള്ളില്‍