പാവറട്ടി: പ്രദീപിന് ആശ്വാസമേകി ‘നൊസ്റ്റ ദുബായ് ‘ പ്രവർത്തകർ വൃക്കകൾ തകരാറിലായി ജീവിതം വഴിമുട്ടിയ പുതമനശ്ശേരി അമ്പലത്തിങ്കൽ പ്രദീപിന് പ്രവാസികളുടെ സ്നേഹസഹായം. പാവറട്ടി സെന്റ് ജോസഫ്‌സ് സ്കൂളിലെ ദുബായ് പൂർവ വിദ്യാർത്ഥി സംഘടനയായ ‘നൊസ്റ്റ’ യാണ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ പ്രദീപിന്റെ ചികിത്സാ നിധിയിലേക്ക് സ്വരൂപിച്ച സംഖ്യ സംഭാവന ചെയ്തത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന 50 വയസ്സുകാരനായ പ്രദീപ് പെയിന്റിങ്ങ് തൊഴിലാളിയാണ്.
പാവറട്ടി സെന്റ് ജോസഫ്‌സ് സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാന അദ്ധ്യാപകൻ വി.എസ് സെബി മാസ്റ്റർ പ്രദീപ് ചികിത്സാ സമിതി ചെയർമാൻ ഏ.വി. സാലിഹിന് തുക കൈമാറി. ചികിത്സാ സമിതി ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി, ട്രഷറർ PP മുഹമ്മദ്, സ്കൂൾ സീനിയർ അദ്ധ്യാപകൻ ER ജോയ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തിരക്കുപിടിച്ച പ്രവാസി ജീവിത സാഹചര്യങ്ങൾക്കിടയിലും കാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന ഇത്തരം സൽപ്രവർത്തനങ്ങൾ പുതിയ തലമുറക്ക് ഒരു മാതൃകയാകട്ടെ എന്ന് വി.എസ് സെബി മാസ്റ്റർ ആശംസിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here