സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ചാവക്കാട് താലൂക്ക് തല യോഗം

360

ഗുരുവായൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ചാവക്കാട് താലൂക്ക്തല യോഗം ഗുരുവായൂർ തർബിയ്യത്തുൽ ഇസ്ലാം മദ്രസ്സ ഹാളിൽ ജില്ലാ വർക്കിംങ്ങ് പ്രസിഡണ്ട് നാസർ ഫൈസി തിരുവത്ര ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംങ്ങ് സെക്രട്ടറി ബശീർ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണം നടത്തി. ഹുസൈൻ ദാരിമി അകലാട്, ഇസ്മാഈൽ റഹ്മാനി, സിദ്ധീഖ് ബദരി, സത്താർ ദാരിമി, ശാഹുൽ ഹമീദ് റഹ്മാനി, ലത്തീഫ്, ഫൈസി, നിസാർ ദാരിമി എന്നിവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി അബ്ദുൽ ഖാദർ ദാരിമി സ്വാഗതവും, ട്രഷറർ അബ്ദുൽ ഖാദർ മുസ്ലിയാർ പൈകണ്ണിയൂർ നന്ദിയും പറഞ്ഞു. താലൂക്ക് പ്രസിഡണ്ടായി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ മന്ദലാംകുന്നിനെ യോഗം തെരഞ്ഞെടുത്തു.