ഗുരുവായൂർ നഗരസഭയുടെ അവധിക്കാല കൂട്ടായ്മയായ “വേനൽ പറവകൾ ” വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു .

ഗുരുവായൂർ നഗരസഭ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മയായ “വേനൽ പറവകൾ ” ഗുരുവായൂർ ജിയുപി സ്കൂളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സാംസ്കാരിക പ്രവർത്തകൻ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു .
നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് ,സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈലജ ദേവൻ , നിർമ്മല കേരളൻ , എം രതി , ടി എസ് ഷനിൽ , കെ വി വിവിധ് , നഗരസഭ കൗൺസിലർ എ പി ബാബു , ഡോ: പ്രകാശ് രാമകൃഷ്ണൻ ,നഗരസഭ സെക്രട്ടറി വി പി ഷിബു എന്നിവർ സംസാരിച്ചു .
വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ശാസ്ത്ര സാങ്കേതിക ബോധവും നിരീക്ഷണ പാടവവും മെച്ചപ്പെടുത്തുന്നതിനും സാമൂഹികബോധം വളർത്തിയെടുക്കുന്നതിനും ഉതകുന്ന രീതിയിൽ ആവിഷ്കരിക്കപ്പെട്ട വേനൽ പറവകൾ മെയ് 2 ന് പഠന വിനോദയാത്രയോടെ സമാപിക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *