ഗുരുവായൂർ: 41 ബോട്ടിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ ചൂൽപുറം സ്വദേശിയെ ഗുരുവായൂർ എസ്.ഐ മുരളി കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. ചൂൽപുറം തൈയ്യിൽ വീട്ടിൽ അപ്പു മകൻ സദാനന്ദൻ 61 ആണ് അറസ്റ്റിലായത്. ഇയാൾ വീടിന്നു പുറകിലെ വിറകു പുരയിൽ സൂക്ഷിച്ച നിലയിലാണ് മദ്യം നിറച്ച കുപ്പികൾ പിടികൂടിയത്. ബീവറേജ് അവധി ദിനങ്ങളിൽ ഇയാൾ വലിയ വിലക്ക് ഇവ വിറ്റു വരികയായിരുന്നു. ഇലക്ഷൻ സമയത്തും ഇയാൾ മദ്യം വിൽപന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി

LEAVE A REPLY

Please enter your comment!
Please enter your name here