തൃശൂർ: തൃശൂർപൂരം വെടിക്കെട്ടിന് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന എക്സ്പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാട് മറികടക്കാന്‍ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നു. നാളെ ഹരജി ഫയല്‍ ചെയ്യും. വെടിക്കെട്ടിന് നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ ശിവകാശിയിലെ എക്സ്പ്ളോസീവ് ഡെപ്യൂട്ടി കണ്ട്രോളര് വെടിക്കെട്ടില്‍ ഓലപ്പടക്കമടക്കമുള്ളവക്ക് അനുമതി നല്‍കാനാവില്ലെന്ന് നിലപാടെടുത്തതോടെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇന്ന്
നാഗ്പൂരിലെ എക്സ്പ്ലോസീവ് ചീഫ് കണ്‍ട്രോളറെ സമീപിച്ചങ്കിലും അനുകാല നിലപാടുണ്ടായില്ല. മെയ് 13നാണ് പൂരം.