ഗുരുവായൂർ: കോട്ടപ്പടി ഇടവകയിലെ സി എൽ സിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഞായറാഴ്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പടി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ആന്റോ രായപ്പൻ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 9.30 മുതൽ 1 മണിവരെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഇടവകയിൽ നിന്നും പുറത്തുനിന്നുമായി നിരവധിപേരാണ് രക്തംനല്കാനായി എത്തിച്ചേർന്നത്. തൃശൂർ IMA ബ്ലഡ് ബാങ്കിന്റെയും ബ്ലഡ് ഡോണേഴ്സ് കേരള തൃശ്ശൂരിന്റെയും സഹകരണത്താലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്രിസ്റ്റോ സൈമൺ, അനൂപ് വർഗീസ്, ഫ്രിജോ ഫ്രാൻസിസ്, ബിജു അന്തിക്കാട് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here