ഗുരുവായൂർ നഗരസഭയും ജീവ ഗുരുവായൂരും സംയുക്തമായി നടത്തുന്ന ആരോഗ്യരക്ഷ 2019

0
185

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയും ജീവ ഗുരുവായൂരും സംയുക്തമായി നടത്തുന്ന ആരോഗ്യരക്ഷ 2019 ന്റെ ഭാഗമായി ജീവവൃക്ഷം നടലും, നഗരസഭ വിഷ രഹിത കറിവേപ്പില നഗരമാക്കുന്നതിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായുളള കറിവേപ്പില തൈ വിതരണവും ഗുരുവായൂർ ലൈബ്രറി ഹാളിൽ വെച്ച് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രതി ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.യു കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ: പി.എ.രാധാ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: രവി ചങ്കത്ത്, കെ.കെ.ശ്രീനിവാസൻ, വി.എം.ഹുസൈൻ, പി.ഐ.സൈമൻമാസ്റ്റർ, ജിഷ സതീഷ്, ഹൈദരലി പാലുവായ്, പി.കെ.എസ് മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു. കറിവേപ്പില തൈകൾ പുതു തലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളായ നക്ഷത്ര, ആവണി എന്നിവർക്കാണ് കറിവേപ്പില തൈകൾ നൽകിയത്. നാളെ ഏപ്രിൽ 30ന് 3 മണിക്ക് പാനീയമേള, 5 മണിക്ക് സെമിനാർ ഉദ്ഘാടനം എം.എൽ.എ.അബ്ദുൾ ഖാദർ നിർവഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here