പാലയൂരിൽ ഇന്നും നാളെയും പുതുഞായർ തിരുനാൾ

ഗുരുവായൂർ: പാലയൂരിൽ ഇന്നും നാളെയും പുതുഞായർ തിരുനാൾ ആഘോഷിക്കും. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ശനി, ഞായർ ദിവസങ്ങളിലാണ് പുതുഞായർ തിരുനാളായി ആഘോഷിക്കുന്നത്. ഇന്ന് വൈകീട്ട് 5:30ന് ദിവ്യബലി പ്രദക്ഷിണമായി ബോട്ടുകുളം കപ്പേളയിൽ എത്തിയതിനുശേഷം ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും.ഞായർ രാവിലെ 6:30ന് തളിയക്കുളം കപ്പേളയിൽ വിശുദ്ധ കുർബ്ബാന നടക്കും. തുടർന്ന് പ്രദക്ഷിണം ദേവാലയത്തിൽ എത്തിയതിനു ശേഷം മാർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് ആശീർവ്വാദം. തിരുകർമ്മങ്ങൾക്ക് റെക്ടർ ഫാ.വർഗ്ഗീസ് കരിപ്പേരി, ഫാ.സിന്റോ പൊന്തേക്കൻ എന്നിവർ കാർമ്മികത്വം വഹിക്കും. രാവിലെ 10:30നും, 5:30നും ദിവ്യബലിയുണ്ടായിരിക്കും എന്നും ഇടവക വികാരി അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *