ചിന്തകളാണ് രൂപങ്ങളായി പരിണമിക്കുന്നത്. ശ്രീ ശ്രീ ആര്യ മഹർഷി.

371

കുന്നംകുളം: ചിന്തകളാണ് രൂപങ്ങളായി പരിണമിക്കുന്നത്. ചിലരുടെ ചിന്തകൾ, വാക്കുകൾ, സ്വപ്‌നങ്ങൾ ഇവ സംഭവിച്ചതായും സംഭവിക്കുന്നതായും നാം കേട്ടിട്ടുണ്ട്.

1503 ഡിസംബർ 21 മുതൽ 1566 ജൂലൈ 2 വരെയുള്ള കാലഘട്ടത്തിൽ ഫ്രാൻ‌സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ജ്യോതി ശാസ്ത്രകാരനായ *നോസ്ട്രഡാമസ്* ന്റെ കഥകൾ നിങ്ങൾക്കും സുപരിചതമാവാം.

ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും, കണിശവുമായ പ്രവചനങ്ങളിലൂടെയാണ് നോസ്ട്രഡാമസ് എന്ന പ്രശസ്തനായത്.

ലോകത്തെ പിടിച്ചു കുലുക്കിയ പല ദുരന്തങ്ങളും സംഭവങ്ങളും ഇദ്ദേഹം രേഖപ്പെടുത്തി വെച്ചിരുന്ന പ്രവചനങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലെസ് പ്രോഫെറ്റീസ്” എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ ഏറിയ പങ്കും ഉൾക്കൊള്ളിച്ചിട്ടുള്ളത്.

1555 ൽ പദ്യ രൂപത്തിൽ പുറത്തിറങ്ങിയ ഗ്രന്ഥത്തിലാണ് നോസ്ട്രഡാമസ് തന്റെ രേഖപ്പെടുത്തിയ പ്രവചനങ്ങൾ ശാസ്ത്രജ്ഞരും, ഗവേഷകരുമടക്കം നിരവധി പേർ ഇദ്ദേഹത്തിന്റെ പ്രവചനങ്ങളെ വ്യാഖ്യാനിച്ചിട്ടുണ്ട്.

പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന രാമാനുജം, അകാലത്തിൽ ജീവൻ പൊലിയേണ്ടി വന്ന അദ്ദേഹം മരണ ശയ്യയിൽ കിടക്കുമ്പോൾ കണ്ടൊരു സ്വപനത്തെക്കുറിച്ച് സുഹൃത്തായ വിദേശ ശാസ്ത്രജ്ഞന് അന്നൊരു കത്തെഴുതിയിരുന്നു. അന്ന് നിസാരമെന്ന് കരുതി അവഗണിച്ചെങ്കിലും പിന്നീട് 92 വർഷങ്ങൾക്ക് ശേഷമാണ് അന്ന് രാമാനുജം കണ്ട “തമോഗർത്തം” ത്തെ കുറിച്ച് ശാസ്ത്രജ്ഞന്മാർ സ്ഥിരീകരിച്ചത്.

നിസ്സാരമെന്ന് കരുതി നാം അവഗണിക്കുന്ന പലതിലും സവിശേഷമായ പലതും അടങ്ങിയിരിക്കുന്നു.

ഏകദേശം രണ്ടാഴ്ചകൾക്ക് മുമ്പ് ആശ്രമത്തിൽ എന്നെ കാണാനായെത്തിയ ഒരു ശിഷ്യനുമായി “താവത് ഇഫക്ട്” നെ കുറിച്ച് സംവദിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വപ്ന ദർശനങ്ങളെ കുറിച്ചും, ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ട സ്വപ്നത്തെ കുറിച്ചും വളരെ വൈകാരികമായി എന്നോട് സംസാരിക്കുകയുണ്ടായി.

അദ്ദേഹം കാണുന്ന സ്വപ്‌നങ്ങൾ യാഥാർഥ്യങ്ങളാവുന്നതിനെ കുറിച്ചും ആൾക്കാരോട് പറയുമ്പോൾ പരിഹസിക്കുന്നതിനെ കുറിച്ചും എന്നോട് പറയുകയുണ്ടായി. ഞാനതിനെ കുറിച്ച് യാഥാർഥ്യങ്ങളെ കുറിച്ച് എവിടെയെങ്കിലും സംഭവിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുത്തിയിരുന്നു.

തീവ്രവാദികൾ ബോംബ് സ്‌ഫോടനത്തിൽ നിരവധി പേരെ കൂട്ടക്കൊല ചെയ്തതായിരുന്നു അദ്ദേഹം കണ്ട സ്വപ്നം.

അതിന് ശേഷം പെട്ടെന്നൊരു അനിഷ്ട സംഭവത്തെക്കുറിച്ച് ഫോൺ വരികയും അസ്വസ്ഥതയോടെ പോവുകയും ചെയ്തു.

അതിന് ശേഷം എന്റെ രോഗവിവരങ്ങളറിയാൻ ഇന്നാണ്
വിളിച്ചത്. ഒപ്പം ആ സ്വപ്ന ദർശനത്തെ കുറിച്ചും, ശ്രീ ലങ്കയിലെ ദുരന്തത്തെ കുറിച്ചും

അതെ പ്രകൃതി എല്ലാം മുൻകൂട്ടി കാണിക്കുന്നു. മനുഷ്യർ എല്ലാം അവഗണിക്കുന്നു. എന്ന പോലെ ചിന്തകളും സ്വപ്നങ്ങളും യാഥാർഥ്യങ്ങളാവും .

പ്രകൃതിയുടെ സ്പന്ദനങ്ങൾ അറിയുക.

ശ്രീ ശ്രീ ആര്യ മഹർഷി ആര്യ ലോക് കലശ മല