ഗുരുവായൂർ കല്യാണമണ്ഡപത്തിൽ സുരക്ഷാ ഗ്രിൽ സംവിധാനം ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കല്യാണമണ്ഡപത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള സുരക്ഷാ ഗ്രിൽ സംവിധാനം ദേവസ്വം ചെയർമാൻ അഡ്വ. കെ .ബി മോഹൻദാസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ K.K. രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, അഡ്മിനിസ്ട്രേറ്റർ S V . ശിശിർ, ക്ഷേത്രം DA പി ശങ്കുണ്ണിരാജ്, ക്ഷേത്രം മാനേജർമാർ – ശശിധരൻ, R. സുരേഷ്, ചീഫ് എഞ്ചിനീയർ സുന്ദരൻ, EE പി കെ അരവിന്ദൻ എന്നിവർ സന്നിഹിതരായി.

കിഴക്കേനടയിലെ 3 കല്യാണമണ്ഡപങ്ങൾക്കു ചുറ്റുമായി സ്റ്റീൽ വേലി കെട്ടിത്തിരിച്ച് ടോക്കൺ അനുസരിച്ച് വിവാഹസംഘത്തെ പ്രവേശിപ്പിക്കും.വധുവരന്മാർക്കൊപ്പം 8 പേർക്ക് കല്യാണമണ്ഡപത്തിൽ പ്രവേശിക്കാം. ഓരോ വിവാഹത്തിന്റെയും ചിത്രങ്ങൾ പകർത്താൻ 2 ഫോട്ടോഗ്രാഫറെയും 2 വീഡിയോഗ്രാഫറെയും അനുവദിക്കും. ഈ 4 പേർക്ക് 500 രൂപയുടെ ടിക്കറ്റ് എടുക്കണം എന്നും അറിയിച്ചു.

guest
0 Comments
Inline Feedbacks
View all comments