ഗുരുവായൂർ: പേരകം സെൻറ്‌ മേരീസ് ദേവാലയത്തിൽ 2019 ഏപ്രിൽ 26, 27, 28, 29, 30 തിയ്യതികളിൽ പരിശുദ്ധ ദൈവമാതാവിന്റെയും, വി.സെബാസ്ത്യാനോസിന്റെയും, വി. തോമാശ്ലീഹായുടെയും സംയുക്ത്ത തിരുനാളും, സുവർണ്ണജൂബിലി ഉദ്ഘാടനവും ഭക്തിനിർഭരമായ ചടങ്ങുകളോടെ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നു. തിരുനാളും ജൂബിലി ആഘോഷവും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും അതിലുപരി വിശ്വാസ സാക്ഷ്യത്തിന്റെയും പ്രകടനങ്ങളാണ്. ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും നമ്മെ അടിപ്പിക്കുകയാണ് ഓരോ തിരുനാളിന്റെയും ആത്യന്തിക ലക്ഷ്യമെന്നും ഓരോ തിരുനാളാഘോഷവും വിശുദ്ധരുടെ മാതൃക മനസ്സിലാക്കാനും അതുവഴി ആത്മീയ വളർച്ച സാധ്യമാകാനും ഇടയാകണമെന്നും ഇടവക വികാരി സതീഷച്ചൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here