ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിൽ നവതി തിരുനാൾ

ഗുരുവായൂർ: ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിൽ നവതി വർഷത്തിലെ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ വെള്ളി മുതൽ ഞായറാഴ്ച വരെ ആഘോഷിക്കും. പള്ളിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ഈ വർഷം 30 ലക്ഷം രൂപയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് വികാരി ഫാ. ചാക്കോ ചെറുവത്തൂർ, മാനേജിങ് ട്രസ്റ്റി എം.വി.ബിജു എന്നിവർ അറിയിച്ചു. പാട്ടുകുർബാന, പ്രസുദേന്തി വാഴ്ച, കൂടുതുറക്കൽ എന്നിവ ഉണ്ടാകും. ഫാ.വിൽസൺ പിടിയത്ത് മുഖ്യകാർമ്മികനാകും. ശനിയാഴ്ച ലദീഞ്ഞ്, നൊവേന, നേർച്ച വിതരണം. രാത്രി വെടിക്കെട്ട്, ബാൻഡ് മേളം. തിരുനാൾ ദിനമായ ഞായറാഴ്ച്ച 10ന് തിരുനാൾ കുർബാനയ്ക്ക് ഫാ.ബിജു നന്തിക്കര മുഖ്യ കാർമ്മികനാകും. വൈകിട്ട് കുർബാനയ്ക്കുശേഷം പ്രദക്ഷിണം, വെടിക്കെട്ട്, ബാൻഡ് മേളം എന്നിവ ഉണ്ടാവുന്നതാണെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു.