ഗുരുവായൂർ: സിസിസി ലളിത കലാമത്സരങ്ങളും കലാസംഗമവും നാടകനടനും സംവിധായകനുമായ സുന്ദരൻ കല്ലായി ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു. സിസിസി പ്രസിഡൻറ് എ.വേലായുധൻ അധ്യക്ഷനായി. ഓട്ടൻതുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥനെ ആദരിച്ചു. ഡോ.കെ.ബി.സുരേഷ്, ഭാർഗവൻ പള്ളിക്കര, പെരിങ്ങോട് ശങ്കരനാരായണൻ, ചന്ദ്രൻ ചങ്കത്ത്, സജീവൻ നമ്പിയത്ത്‌, രവി കേച്ചരി, കെ.പി.ശിവപ്രസാദ്, മണികണ്ഠൻ കാട്ടാമ്പിള്ളി എന്നിവർ പ്രസംഗിച്ചു. നന്ദന ടി.മോഹൻ, അഞ്ജന പനക്കൽ, പി.ആർ.ഗണേഷ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here