തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. ആന ഉടമകളും ആന പ്രേമികളും പ്രതിഷേധത്തിൽ.

0
412

തൃശ്ശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. രാവിലെ തൃശ്ശൂരിൽ ചേർന്ന ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മറ്റിയാണ് ആനയ്ക്ക് വിലക്കേർപ്പെടുത്തിയത്. ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ വച്ച് രണ്ടു പേർ മരിക്കാനിടയായ സംഭവത്തെത്തുടർന്നാണ് തലയെടുപ്പിൽ പ്രസിദ്ധനായ കൊമ്പൻ തെച്ചിക്കോട്ടു രാമചന്ദ്രനെ വിലക്കണമെന്ന നിദ്ദേശം വനം വകുപ്പിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനെതിരെ ആന ഉടമ സംഘത്തിൻ്റെ നേതൃത്ത്വത്തിൽ ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മറ്റി പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിനെത്തുടർന്നു് ചില നിബന്ധനകളോടെ വിലക്ക് നീക്കിയിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശുർ ജില്ലക്കു പുറത്തേക്ക് കൊണ്ടു പോകാൻ പാടില്ല, ആഴ്ചയിൽ 3 ദിവസത്തിൽ കൂടുതൽ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കാൻ പാടില്ല. തടങ്ങിയവയായിരുന്നു വനം വകുപ്പിന്റേയും മോണിറ്ററിംഗ് കമ്മറ്റിയുടെയും നിർദ്ദേശങ്ങൾ. എന്നാൽ അത് ഉപേക്ഷിച്ചാണ് വീണ്ടും വിലക്കേർപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് ആന ഉടമ സംഘത്തിൻ്റേയും ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മറ്റിയുടെയും നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here