തൃശ്ശൂര്‍ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പ്രസിഡന്‍സി കരിയര്‍പോയിന്റും സംയുക്തമായി BANK/PSCപരീക്ഷാര്‍ത്ഥികള്‍ക്കായി സൗജന്യ സെമിനാറും ക്ലാസ്സും സംഘടിപ്പിക്കുന്നു.
തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കണ്ടറി സ്‌ക്കുളില്‍ വച്ച് ഏപ്രില്‍27 ന് (ശനി) രാവിലെ 9.30 മണിക്കാണ് സെമിനാര്‍. BANK/PSC മേഖലയിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങള്‍, മത്സര പരീക്ഷയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവ സെമിനാറില്‍ ചര്‍ച്ചചെയ്യും. തുടര്‍ന്ന് സൗജന്യ ക്ലാസ്സുകളും മാതൃകാ പരീക്ഷയും സെമിനാറിന്റെ ഭാഗമായിട്ടുണ്ട്.
+2 മുതല്‍ ബിരുദാന്തര ബിരുദം മറ്റ് ഉയര്‍ന്ന യോഗ്യതയും കരസ്ഥമാക്കി ഒരു സുരക്ഷിത തൊഴില്‍ മേഖല കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ അവസരമാണ് സെമിനാര്‍ തുറന്നിടുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് BANK/PSC പരീക്ഷാ പരിശീനത്തിന് സൗജന്യമായി പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ 9605891070, 9447405523, 9061174488, 0487 231016 എന്നീ നമ്പറുകളില്‍ വിളിക്കാം

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here