തൃശൂർ: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ എഴ് മുതൽ 6 മണി വരെയാണ് വോട്ടെടുപ്പ്. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം മെയ് 23ന് ഫലം അറിയാം. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികളാണ് ഇക്കുറി മത്സരംഗത്തുള്ളത്.
തൃശൂര്‍ ജില്ലയിലെ വിവിധ നിയമ സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ലോക്സഭാ മണ്ഡലം. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, മണലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്.