ഗുരുവായൂർ: ലോക് സഭ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിന് പ്രാദേശിക മാധ്യമ പ്രാവർത്തർക്കർക്കും ഓൺ ലൈൻ, ലോക്കൽ ചാനൽ റിപോർട്ടർമാർക്കും അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷ്ണർ മീണയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ഖേദകരവും ആണെന്ന് കേരള റിപ്പോർട്ടേർഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൻസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്ദ് പറഞ്ഞു. അനുമതി നിഷേധിച്ച കമ്മീഷന്റെ നിലപാട് ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. മാധ്യമങ്ങളുടെ സർക്കുലേഷൻ നോക്കിയല്ല റിപ്പോർട്ടിങ് അനുമതി നൽകേണ്ടത്. മാധ്യമ പ്രവർത്തകരെ വേർതിരിച്ചു കാണുന്ന നടപടി അംഗീകരിക്കാൻ ആകില്ല. കമ്മീഷൻ ഈ നിലപാട് അടിയന്തിരമായി പുനഃ പരിശോധിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്യദ് മലപ്പുറത്ത് ആവശ്യപ്പെട്ടു. വിഷയം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും, മുഖ്യ മന്ത്രിക്കും പരാതി നൽകുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here