ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവിധ തസ്തികകളില്‍ അവസരങ്ങള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 01.07.2019 മുതല്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് താഴെ ചേര്‍ക്കുന്ന തസ്തികകളിലേക്ക് യോഗ്യരായ ഈശ്വര വിശ്വാസികളായ ഹിന്ദുക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
1. സോപാനം കാവല്‍ (R 1- 3838/2019) (15 തസ്തിക)
01.07.2019 മുതല്‍ 6 മാസം 01.01.2019 ന് 30-50 വയസ്സ് ഉയരം. 51/2 അടിയില്‍ കുറയരുത്. 7-ാം ക്ലാസ്സ് വിജയിച്ചിരിക്കണം വേതനം Rs. 15,000/- പ്രതിമാസം
2. വനിതാ സെക്യൂരിറ്റി ഗാര്‍ഡ് (R1-3838/2019) (12 തസ്തിക)
01.07.2019 മുതല്‍ 6 മാസം 01.01.2019 ന് 55-60 വയസ്സ്, 7-ാം ക്ലാസ്സ്, വിജയിച്ചിരിക്കണം. വേതനം Rs. 12,000/- പ്രതിമാസം
3. സെക്യൂരിറ്റി ഓഫീസര്‍മാര്‍ (R 1-3837/2019) (1+1+3 തസ്തികകള്‍)
01.07.2019 മുതല്‍ 1 വര്‍ഷം 01.01.2019 ന് 40-60 വയസ്സ് CSO, ACSO തസ്തികകളിലേക്ക് JSO റാങ്കില്‍ കുറയാതെയും SO,ASO തസ്തികകളിലേക്ക് ഹവില്‍ദാര്‍ റാങ്കില്‍ കുറയാതെയും ഉള്ള വിമുക്തഭടന്മാര്ക്ക് മാത്രം. വേതനം CSO- Rs. 27, 300/-, ACSO- Rs. 22,050/-, SO- Rs. 19,950/-, ASO- Rs. 18,900/-
4. കോയ്മ (R1 – 3836/ 2019) (15 തസ്തിക)
01.07.2019 മുതല്‍ 1 വര്‍ശം 01.01.2019 ന് 40-55 വയസ്സ്. ക്ഷേത്രാചാരങ്ങളില്‍ അറിവും വിശ്വാസവുമുള്ള മലയാളം എഴുതുവാനും വായിക്കുവാനുമറിയാവുന്ന ബ്രാഹ്മണരായ പുരുഷന്മാര് മാത്രം.
വിശദമായ വിവരങ്ങള്‍ ദേവസ്വം ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്. ദേവസ്വം നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വ്യക്തമായ വായിച്ച് മനസ്സിലാക്കി മാത്രം അപേക്ഷകള്‍ തയ്യാറാക്കേണ്ടതാണ്.
അപേക്ഷാ ഫോറം Rs. 50/- നിരക്കില്‍ ദേവസ്വം ഓഫീസില്‍ നിന്നും നേരില്‍ ഏപ്രില്‍ 25 മുതല്‍ മെയ് 4-ാം തീയ്യതി വൈകുന്നേരം 3 മണി വരെ ലഭിക്കുന്നതാണ്. തപാല്‍ മുഖേന അയക്കുന്നതല്ല. അപേക്ഷകള്‍ മെയ് 4 ന് വൈകുന്നേരം 5 മണിവരം തിരികെ സ്വീകരിക്കുന്നതാണ്. ഫോണ്‍: 0487- 2556335.