ശ്രീ ഗുരുവായൂരപ്പനും “മധുരാഷ്ടക”വും

വിജയനഗര സാമ്രാജ്യ ചക്രവർത്തിയായ ശ്രീ കൃഷ്ണ ദേവരായരുടെ സദസ്സിൽ അംഗമായിരുന്ന ശ്രീപാദ വല്ലഭാചാര്യർ 1478 A.D യിൽ രചിച്ച ‘മധുരാഷ്ടക’ ത്തിന്റെ എട്ടു ശ്ലോകങ്ങളും അവസാനിക്കുന്നത് “മഥുരാധിപതേ അഖിലം മധുരം” എന്ന് ചൊല്ലിക്കൊണ്ടാണ്. മഥുരാധിപനായ ഭഗവാനെ സംബന്ധിച്ചുള്ള എല്ലാം മധുരമാണ്.
മധുരാഷ്ടകം
——————
അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹൃദയം മധുരം ഗമനം മധുരം
മധുരാധിപതേരഖിലം മധുരം
വചനം മധുരം ചരിതം മധുരം
വസനം മധുരം വലിതം മധുരം
ചലിതം മധുരം ഭ്രമിതം മധുരം
മധുരാധിപതേരഖിലം മധുരം
വേണുര് മധുരോ രേണുര് മധുരാഃ
പാണിര് മധുരാഃ പാദൌഃ മധുരൌ
നൃത്യം മധുരം സഖ്യം മധുരം
മധുരാധിപതേരഖിലം മധുരം
ഗീതം മധുരം പീതം മധുരം
ഭുക്തം മധുരം സുപ്തം മധുരം
രൂപം മധുരം തിലകം മധുരം
മധുരാധിപതേരഖിലം മധുരം
കരണം മധുരം തരണം മധുരം
ഹരണം മധുരം സ്മരണം മധുരം
വമിതം മധുരം ശമിതം മധുരം
മധുരാധിപതേരഖിലം മധുരം
ഗുഞ്ജാ മധുരാ മാലാ മധുരാ
യമുനാ മധുരാ വീചീ മധുരാ
സലിലം മധുരം കമലം മധുരം
മധുരാധിപതേരഖിലം മധുരം
ഗോപീ മധുരാ ലീലാ മധുരാ
യുക്തം മധുരം ഭുക്തം മധുരം
ദൃഷ്ടം മധുരം ശിഷ്ടം മധുരം
മധുരാധിപതേരഖിലം മധുരം
ഗോപാ മധുരാ ഗാവോ മധുരാ
യഷ്ടിര് മധുരാ സൃഷ്ടിർ മധുരാ
ദലിതം മധുരം ഫലിതം മധുരം
മധുരാധിപതേരഖിലം മധുരം
അതിവിപുലമായ അർത്ഥവിശേഷങ്ങളുള്ള എട്ടു ശ്ലോകങ്ങളുടെയും ഏകദേശ വാഗർത്ഥം താഴെ കൊടുക്കുന്നു.
1
(അദ്ദേഹത്തിന്റെ…)
ചുണ്ടുകൾ മധുരമാണ്
മുഖം മധുരമാണ്
കണ്ണുകൾ മധുരമാണ്
ചിരി മധുരമാണ്
ഹൃദയം മധുരമാണ്
നടത്തം മധുരമാണ്
മഥുരാധിപതിയുടേതായുള്ളതെല്ലാം മധുരമാണ്
2
(അദ്ദേഹത്തിന്റെ…)
വാക്കുകൾ മധുരമാണ്
സ്വഭാവവും പ്രവർത്തികളും മധുരമാണ്
വസ്ത്രം മധുരമാണ്
നില്പ് മധുരമാണ്
ചലനങ്ങൾ മധുരമാണ്
സഞ്ചാരങ്ങൾ മധുരമാണ്
മഥുരാധിപതിയുടേതായുള്ളതെല്ലാം മധുരമാണ്
3
(അദ്ദേഹത്തിന്റെ…)
ഓടക്കുഴൽവിളി മധുരമാണ്
പാദങ്ങളിലെ പൊടി മധുരമാണ്
കരങ്ങൾ മധുരമാണ്
പാദങ്ങൾ മധുരമാണ്
നൃത്യം മധുരമാണ്
സൗഹൃദം മധുരമാണ്
മഥുരാധിപതിയുടേതായുള്ളതെല്ലാം മധുരമാണ്
4
(അദ്ദേഹത്തിന്റെ…)
പാട്ടുകൾ മധുരമാണ്
അദ്ദേഹം കുടിക്കുന്നത് മധുരമാണ്
അദ്ദേഹം ഭക്ഷിക്കുന്നത് മധുരമാണ്
ഉറക്കം മധുരമാണ്
രൂപം മധുരമാണ്
നെറ്റിയിലെ തിലകം മധുരമാണ്
മഥുരാധിപതിയുടേതായുള്ളതെല്ലാം മധുരമാണ്
5
(അദ്ദേഹത്തിന്റെ…)
അദ്ദേഹം ചെയ്യുന്നതെല്ലാം മധുരമാണ്
അദ്ദേഹം നൽകുന്ന മോക്ഷം മധുരമാണ്
മോഷണം മധുരമാണ്
പ്രണയലീലകൾ മധുരമാണ്
അദ്ദേഹത്തിൽ നിന്ന് വരുന്നതെല്ലാം മധുരമാണ്
അദ്ദേഹത്തിന്റെ മുഖഭാവവും മധുരമാണ്
മഥുരാധിപതിയുടേതായുള്ളതെല്ലാം മധുരമാണ്
6
(അദ്ദേഹത്തിന്റെ…)
കുന്നിക്കുരുമാല മധുരമാണ്
പൂമാലയും മധുരമാണ്
യമുനാ നദി മധുരമാണ്
യമുനയിലെ ഓളങ്ങളും മധുരമാണ്
യമുനയിലെ ജലവും മധുരമാണ്
യമുനയിലെ താമരപ്പൂക്കളും മധുരമാണ്
മഥുരാധിപതിയുടേതായുള്ളതെല്ലാം മധുരമാണ്
7
(അദ്ദേഹത്തിന്റെ…)
ഗോപികമാർ മധുരമാണ്
ലീലകൾ മധുരമാണ്
അദ്ദേഹവുമായുള്ള കൂടിച്ചേരലുകൾ മധുരമാണ്
വേർപിരിയലും മധുരമാണ്
നോട്ടങ്ങൾ മധുരമാണ്
ഉപചാരങ്ങളും മധുരമാണ്
മഥുരാധിപതിയുടേതായുള്ളതെല്ലാം മധുരമാണ്
8
(അദ്ദേഹത്തിന്റെ…)
ഗോപന്മാർ മധുരമാണ്
പശുക്കളും മധുരമാണ്
കാലിക്കോലും മധുരമാണ്
സൃഷ്ടികളും മധുരമാണ്
വിജയങ്ങൾ മധുരമാണ്
നേട്ടങ്ങളും (ഫലങ്ങളും) മധുരമാണ്
മഥുരാധിപതിയുടേതായുള്ളതെല്ലാം മധുരമാണ്
ഹരേ നമഃ
കടപ്പാട്: ശരത് എ. ഹരിദാസൻ