രഞ്ജിത് നാഥിന്റെ “ഇനിയാണ് കഥ” പ്രൗഡഗംഭീരമായ ചടങ്ങിൽ ഗുരുപവനപുരിയിൽ തിരി തെളിഞ്ഞു.

0
372

RASS Movies ന്റെ ബാനറിൽ രഞ്ജിത് നാഥ്‌ സംവിധാനം ചെയ്യുന്ന “ഇനിയാണ് കഥ” എന്ന ചിത്രത്തിന്റെ പൂജ ഗുരുവായൂർ നക്ഷത്ര എമറാർഡിൽ അണിയറ പ്രവർത്തകരുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തിൽ നടന്നു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനന്തിരവൻ അഷ്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ, രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. അർച്ചനയും നയനപ്രസാദും. കൂടാതെ മലയാളത്തിൽ പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഈ ചിത്രത്തിന്റെ നിർമ്മാതാവ് പി സി സുധീറാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

റെജി ജോസഫ് ക്യാമറ. ദേവേഷ് ആർ. നാഥിന്റേതാണ് സംഗീതം. പ്രശസ്ത മലയാള സിനിമ ഗാനരചയിതാവ് ഹരിനാരായണൻ രചിച്ച മൂന്ന് ഗാനങ്ങളാണുള്ളത്.വൈകീട്ട് 4 മണിക്ക് നടന്ന ചടങ്ങിൽ ഗുരുവായൂർ MLA അബ്ദുൾഖാദർ, കൗൺസിലർ ശോഭ ഹരി നാരായണൻ, കരുണ ഫൗഡേഷൻ ചെയർമാർ കെ.ബി സുരേഷ്, നടൻമാരായ യവനിക ഗോപാലകൃഷ്ണൻ, ശിവജി ഗുരുവായൂർ, രഞ്ജിത് പി. ദേവദാസ്, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ശക്തമായ പ്രണയത്തിന്റെയും കോമഡിയുടെയും പശ്ചാത്തലത്തിൽ കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലാണ് ഈ ചലച്ചിത്രത്തിന്റെ കലാ സംവിധാനം രാധാകൃഷ്ണൻ. കോസ്റ്റ്യൂം കലാധരൻ എടപ്പാൾ. പ്രൊഡക്ഷൻ കൺട്രോളർ ചന്ദ്രദാസ്. മേക്കപ്പ് സിനൂപ് രാജ്. പിആർഒ എ.എസ് ദിനേശ്.
പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ online media partner guruvayoorOnline.com ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here