രഞ്ജിത് നാഥിന്റെ “ഇനിയാണ് കഥ” യിൽ അഷ്കർ സൗദാൻ നായകനാവുന്നു

ഗുരുവായൂർ: രഞ്ജിത് നാഥ്‌ സംവിധാനം ചെയ്യുന്ന ഇനിയാണ് കഥ എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനന്തിരവൻ അഷ്കർ സൗദാൻ നായകനാവുന്നു. ഈ ചിത്രത്തിന്റെ നിർമ്മാതാവ് പി സി സുധീറാണ്. റെജി ജോസഫ് ക്യാമറ ചലിപ്പിക്കുന്ന സിനിമക്ക് ദേവേഷ്. ആർ.നാഥിന്റേതാണ് സംഗീതം. പ്രശസ്ത മലയാള സിനിമ ഗാനരചയിതാവ് ഹരിനാരായണൻ രചിച്ച മൂന്ന് ഗാനങ്ങളാണുള്ളത്.

അഷ്കർ സൗദാൻ

രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്.അർച്ചന, നയനപ്രസാദ് എന്നിവരാണ് നായികമാർ. കൂടാതെ മലയാളത്തിൽ പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

നയന പ്രസാദ്

ശക്തമായ പ്രണയത്തിന്റെയും കോമഡിയുടെയും പശ്ചാത്തലത്തിൽ കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലാണ് ഈ ചലച്ചിത്രം ഒരുക്കുന്നതെന്ന് ഗുരുവായൂർ സ്വദേശിയായ സംവിധായകൻ രഞ്ജിത് നാഥ്‌ പറഞ്ഞു. ആർട്ട് രാധാകൃഷ്ണൻ, കോസ്റ്റ്യൂം കലാധരൻ എടപ്പാൾ. പ്രൊഡക്ഷൻ കൺട്രോളർ ചന്ദ്രദാസ്. മേക്കപ്പ് സിനൂപ് രാജ്. പിആർഒ എ.എസ് ദിനേശ്.

അർച്ചന

മെയ് 5 ന് പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം തുടങ്ങും.

ചിത്രത്തിന്റെ പൂജ ഏപ്രിൽ 20ന് വൈകീട്ട് 4 മണിക്ക് ഗുരുവായൂർ കിഴക്കേ നടയിലുള്ള നക്ഷത്ര എമറാൾഡിൽ നടക്കും.

Show More

Related Articles

2 Comments

Leave a Reply

Your email address will not be published. Required fields are marked *