ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ലോക പൈതൃക ദിനം പത്തോളം പണ്ഠിതർ പങ്കെടുത്ത അക്ഷരശ്ലോക സദസ്സോടെ ആരംഭിച്ച ചടങ്ങ് പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ.ശരത് എ ഹരിദാസ് ഉദ്ഘാടനം ചെയ്തുപ്രശസ്ത തോൽപ്പാവക്കൂത്ത് ആചാര്യൻ കൂനത്തറ ശ്രീ.രാമചന്ദ്രപുലവർ അവർകളെ പൊന്നാടയും ഫലകവും നൽകി ആദരിച്ചുഗുരുവായൂർ പെരുമയുടെ ഭാഗമായി “ഗുരുവായൂരും മേൽപ്പത്തൂരും ” എന്ന വിഷയത്തിൽ പ്രശസ്ത വാമൊഴി ചരിത്രകാരൻ ശ്രീ. തിരൂർ ദിനേശ് പ്രഭാഷണം നടത്തിരുഗ്മണി റീജൻസിയിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ.സി.രാജഗോപാലൻ അദ്ധ്യക്ഷനായിരുന്നു. അഡ്വ.രവിച ങ്കത്ത്, മധു കെ, നായർ, കെ.കെ ശ്രീനിവാസൻ, കെ.സുഗതൻ, സുരേഷ് കാക്കശ്ശേരി, ഡോ.പ്രഭാകരൻ, കെ.കെ.വേലായുധൻ, ശ്രീകുമാർ പി നായർ, നന്ദൻ ആനേട ത്ത്, ബാല ഉള്ളാട്ടിൽ, വി.രാജഗോപാൽ മാസ്റ്റർ, സി.വിജയൻ എന്നിവർ പ്രസംഗിച്ചു. തുർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Copyright © 2021 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.