ഗുരുവായൂർ: ‘ ART OF DUST ‘ ന്റെ മലയാളം പതിപ്പിന്റെ പ്രഥമ പ്രദർശനം, ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെ നിറസാന്നിദ്ധ്യത്തിൽ, പ്രൌഢഗംഭീരമായ സദസ്സിന്റെ മുന്നിൽ ഇന്നലെ അവതരിപ്പിച്ചു. ഗുരുവായൂർ രുഗ്മിണി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ചടങ്ങിന് നിർമ്മാതാവ് ശ്രീ. രവിശങ്കർ, സംവിധായകൻ ശ്രീ. ശരത് എ. ഹരിദാസ്, പ്രധാന കഥാപാത്രം ശ്രീ. കല്ലാറ്റ് മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട് 6 മണിക്കായിരുന്നു ഡോക്യുമെന്ററി പ്രദർശനം നടത്തിയത്. കളമെഴുത്തും പാട്ടും എന്ന അതിശ്രേഷ്ഠമായ അനുഷഠാനകലയെ, അതിന്റെ സമകാലിക പ്രയോക്താക്കളിൽ അഗ്രഗണ്യനായ ശ്രീ കല്ലാറ്റ് മണികണ്ഠനിലൂടെയാണു ഡോക്യുമെന്ററി വികസിക്കുന്നത്.

ADVERTISEMENT

നമ്മുടെ സംസ്കൃതിയുടെ ശേഷിപ്പുകളെക്കുറിച്ചുള്ള ഡോക്യൂമെന്ററികളുടെ ഒരു പരമ്പരയാണ് ART OF DUST ലൂടെ തുടക്കമിടുന്നത്. നിറങ്ങളിൽ നീരാടി ഒരു അനുഷ്ടാനം – അതാണ് കളമെഴുത്തും പാട്ടും. നിറപ്പകിട്ടാർന്ന ആ കലയെക്കുറിച്ചു മനസിലാക്കണമെങ്കിൽ അതിനു പിന്നിലെ നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളെക്കുറിച്ച് അറിയണം. കളമെഴുത്തും പാട്ടിനെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചുമുള്ള ഡോക്യൂമെന്ററിയാണിത്. ‘അഭിനവഭരതം’ എന്ന് പേരിട്ടിട്ടുള്ള ഈ ശ്രേണിയിലെ ആദ്യ ഡോക്യുമെന്ററി ആണിത്.

Blue Planet Cinema യുടെ ബാനറിൽ പ്രവാസിയായ ശ്രീ. കെ. പി. രവിശങ്കർ നിർമ്മിച്ചിരിക്കുന്ന ഈ മനോഹര കാവ്യം, ART OF DUST – 2 മണിക്കൂർ 28 മിനിറ്റ് ദൈർഘ്യം വരുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മികച്ചൊരു പ്രഭാഷകനും, സിനിമാ സംവിധായകനും, പ്രവാസി ബിസിനസ്സുകാരനുമായ ശ്രീ. ശരത് എ. ഹരിദാസാണ്. Amazon Prime Video യിലൂടെ ഈ ഡോക്യൂമെന്ററിയുടെ ഇംഗ്ളീഷ് പതിപ്പ് ഓൺലൈനിൽ മെയ് പകുതിയോടെ പുറത്തിറങ്ങുന്നതാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here