ഗുരുവായൂർ: ഏപ്രില്‍ 18 ലോക പൈതൃക ദിനം – ദീർഘവീക്ഷണമുണ്ടായിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കാത്തു സൂക്ഷിച്ചുവെച്ചു പോയ മഹത്തായ, അമൂല്യ സംഭാവനകളാണ് നമുക്കു ചുറ്റുമുള്ള പൈതൃകങ്ങള്‍. അതിസൂക്ഷ്മതയോടെ, കരുതലോടെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്ത്, വരും തലമുറക്ക് അവ പകർന്നു നൽകേണ്ടത് നമ്മുടെ കടമയും കർത്തവ്യവുമാണ്. അവ സ്ഥാവരജംഗമ വസ്തുക്കളൊ, സ്ഥലങ്ങളൊ, സമുച്ചയങ്ങളൊ, വാമൊഴിയോ, വരമൊഴിയോ, ആചാരാനുഷ്ഠാനങ്ങളൊ, സംഗീത – നൃത്തകലാരൂപങ്ങളോ, ആയിരിക്കാം.

ADVERTISEMENT

അധിനിവേശങ്ങൾക്കോ ആക്രമണങ്ങൾക്കോ, മാറ്റങ്ങൾക്കോ വിധേയമാകാതെ, വിധേയമാക്കാതെ, ഇവയെ കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ലോക പൈതൃകദിനം.

ലോകത്തെമ്പാടും വിവിധ പരിപാടികളോടെ എല്ലാ വര്‍ഷവും ഏപ്രില്‍ 18 ലോക പൈതൃകദിനമായി ആചരിച്ചുവരുന്നു. സാംസ്‌കാരികവും പുരാതനവുമായ സമ്പത്ത് ലോകത്തെവിടെയാണെങ്കിലും അവ ഭദ്രമായി സംരക്ഷിക്കുന്നതിന് സാര്‍വദേശീയമായി സഹകരണം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

പതിവുപോലെ, ഈ വർഷവും “പൈതൃകം ഗുരുവായൂർ” കൂട്ടായ്മ, ഈ വർഷവും വിപുലമായ രീതിയിൽ ഈ ദിനം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി, നാളെ, വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ കിഴക്കേനടയിലുള്ള രുഗ്മിണി റീജൻസിയിൽ വെച്ചു അക്ഷരശ്ലോക സദസ്സ് നടക്കുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here