ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തുലാഭാരം വഴിപാട് ആരംഭിച്ചു. ക്ഷേത്രം കൗണ്ടറിനോട് ചേർന്ന് ഒരുക്കിയ വഴിപാട് കൗണ്ടർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഭക്തജനങ്ങൾക്ക് തുലാഭാരത്തിന് ആവശ്യമായ വെണ്ണ, ഇളനീർ, കദളിപ്പഴം, പഞ്ചസാര, എള്ള് തുടങ്ങിയ സാധനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. അന്യമതസ്ഥർക്കും തുലാഭാരം നടത്തുന്നതിനുള്ള സൗകര്യം ദേവസ്വം ഏർപ്പെടുത്തിയിട്ടുള്ളതായി ചെയർമാൻ അറിയിച്ചു. ചടങ്ങിൽ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളായ വി.പി . ആനന്ദൻ, കെ.കെ. ഗോവിന്ദദാസ് തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here