ലൂസിഫർ ജൈത്രയാത്ര തുടരുന്നു

0
72

ബോക്‌സ്ഓഫീസില്‍ ചരിത്രം രചിച്ച് മോഹന്‍ലാല്‍- പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍. ഈ വര്‍ഷം ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രം റിലീസ് ചെയ്ത് എട്ടുദിവസങ്ങള്‍ക്കുള്ളില്‍ നൂറുകോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നു. സിനിമയുടെ നിര്‍മാതാക്കളായ ആശീര്‍വാദ് പ്രൊഡക്ഷന്‍സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.

മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഏറെക്കാലത്തിനു ശേഷം വിന്റേജ് മോഹൻലാലിനെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തെ മോഹൻലാലിന്റെ ആരാധകരും ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്.

സംവിധാനം ചെയ്യുന്ന കന്നിച്ചിത്രം ഹിറ്റാക്കിയ ഒട്ടനവധി നവാഗത സംവിധായകര്‍ മലയാളത്തിലുണ്ട്. എന്നാല്‍ സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ നൂറ് കോടി ക്ലബ്ബിലെത്തിച്ച പുതുമുഖ സംവിധായകനായി പൃഥ്വിരാജ് മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍ കൂടിയായ പൃഥ്വിയ്ക്ക് ലൂസിഫര്‍ ആളുകള്‍ ഏറ്റെടുക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. ലൂസിഫര്‍ പരാജയത്തിലേക്കാണെങ്കില്‍ ഇനി സംവിധാനം ചെയ്യുമോ എന്നതിനെ കുറിച്ച്‌ വരെ ആലോചിക്കേണ്ടി വരുമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇനി അക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല. കഴിവുള്ളതും ഭാഗ്യമുള്ളൊരു സംവിധായകനുമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്.

സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ,സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here