ഗുരുവായൂർ: ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റ ആഭിമുഖ്യത്തിൽ തെരുവോര മക്കൾക്ക് വിഷു സദ്യയും വിഷുകൈനീട്ടവും നൽകി. ചേമ്പറിന്റെ വിശക്കുന്നവയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. പാലിയത്ത് വസന്ത മണി ടീച്ചറുടെ വസതിയിൽ ചേർന്ന യോഗം എം.എൽ.എ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.തെക്കുമുറി ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുക്കുകയും തെരുവ് മക്കൾക്ക് വിഷുകൈ നീട്ടവും നൽകി. അദ്ദേഹത്തിന്റെ അമ്മ തങ്കമ്മയുടെ സ്മരണാർത്ഥമാണ് സദ്യ നടത്തിയത്. പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.രവിചങ്കത്ത്, വസന്ത മണിട്ടീച്ചർ, പി. മുരളീധര കൈമൾ, ആർ.വി. റാഫി, കെ.ആർ.ഉണ്ണികൃഷ്ണൻ, പി.കെ.അബു പക്കർ, പി.എം.അബ്ദുൾ റഷീദ്, വിനീത് എം കെ .മോനുട്ടി, മുരളി അകമ്പടി, ബാല ഉള്ളാട്ടിൽ, എം.ശ്രീനാരായണൻ എന്നിവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here